Sunday 8 March 2015

വിക്‌ടേഴ്‌സില്‍ തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം - ലൈവ് വിത്ത് ലെസ്സന്‍സ്


വിക്‌ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വിത്ത് ലെസ്സന്‍സ് തത്സമയ ഫോണ്‍ ഇന്‍ സംശയ നിവാരണ പരിപാടി ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴ് വരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ആറു മുതല്‍ 18004259877 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സംശയ നിവാരണം നടത്താം.victersquestions@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം. സംശയങ്ങള്‍ അയയ്ക്കുന്നവരുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്താം. അതത് ദിവസം രാത്രി പത്ത് മുതല്‍ പതിനൊന്നുവരെയും അടുത്ത ദിവസം രാവിലെ ആറ് മുതല്‍ ഏഴ് വരെയും പുനഃസംപ്രേഷണം ചെയ്യും. 

Wednesday 4 March 2015

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും

ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9-ന് ആരംഭിച്ച് 23-ന് അവസാനിക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 31-ന് ആരംഭിക്കും ഏപ്രില്‍ 13-ന് ക്യാമ്പ് സമാപിക്കും. പരീക്ഷാഫലം ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ബിശ്വാസ് മേത്ത, ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, പരീക്ഷാ ഭവന്‍ സെക്രട്ടറി എം.ഐ.സുകുമാരന്‍, ജോയിന്റ് കമ്മീഷണര്‍ എന്‍.ഐ.തങ്കമണി അദ്ധ്യാപക സംഘടനകളുടെ നേതാക്കളായ പി.ഹരിഗോവിന്ദന്‍, എ.കെ.സൈനുദ്ദീന്‍, എം.സലാഹുദ്ദീന്‍, എ.മുഹമ്മദ്, എന്‍.ശ്രീകുമാര്‍, തിലകരാജ്, ഇന്ദുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

SSLC - Live with Lessons

വിക്ടേഴ്‌സില്‍ തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം

Image result for STUDENTS PREPARING FOR SSLC EXAMINATION PHOTOS
വിക്ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വിത്ത് ലെസ്സന്‍സ് തത്‌സമയ ഫോണ്‍ ഇന്‍ സംശയ നിവാരണ പരിപാടി മാര്‍ച്ച് ഏഴിന് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴുവരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ആറുമുതല്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സംശയ നിവാരണം നടത്താം. victers questions@gmail.com എന്ന പേരില്‍ ഇ-മെയില്‍ വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം. 

അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യം മെച്ചപ്പടുത്താന്‍ ശ്രമിക്കും: അസാപ്പ് ജില്ലാ സമിതി യോഗം

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്പ്) നടപ്പാക്കുന്ന ജില്ലയിലെ 80 ഓളം വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ജപ്രതിനിധികള്‍ മുഖേന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയാണ് അസാപ്പ്. ജില്ലയിലെ പത്തോളം എയ്ഡഡ് - സര്‍ക്കാര്‍ കോളേജുകളിലും 70 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുമാണ് അസാപ്പ് നടപ്പാക്കുന്നത്. അടിസ്ഥാന സൌകര്യക്കുറവും കംപ്യൂട്ടറുകളുടെ ദൌര്‍ലഭ്യവുമാണ് മുഖ്യമായും അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ഒരു സ്കൂളില്‍ നിന്ന് പരമാവധി 25 മുതല്‍ 35 പേരടങ്ങുന്ന ബാച്ചിനെയൊണ് പരിശീലത്തിനു തിരഞ്ഞെടുക്കുന്നത്. ഇതില്‍ എ.പി.എല്‍., ജനറല്‍ വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീതം ഫീസിളവ് നല്‍കാന്‍ യോഗം തീരുമാനിച്ചു. 2012-13 വര്‍ഷത്തില്‍ ആരംഭിച്ച പരിപാടി പ്ളസ് വണ്‍ മുതലുളള കുട്ടികളെയാണ് കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷം ജില്ലയിലെ 2137 കുട്ടികള്‍ക്കാണ് അസാപ്പില്‍ പ്രവേശം ലഭിച്ചിരിക്കുന്നത്. ജില്ലാ പ്രോഗ്രാം മാനേജര്‍ സെന്തില്‍ കുമാര്‍, അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, കോ-ഓഡിറ്റേര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

എന്‍.ടി.എസ്. പരീക്ഷാഫലം

സംസ്ഥാനതല എന്‍.ടി.എസ്. പരീക്ഷാഫലം പ്രഖ്യാപിച്ചു. വെബ്‌സൈറ്റ്:http://www.scert.kerala.gov.in/images/2015/press%20release.pdf

ഓണ്‍ലൈനായി വിവരം നല്‍കണം

എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്‌കൂളുകളില്‍നിന്ന് http://www.keralapareekshabhavan.in/  വഴി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. ഓരോ വിഭാഗത്തിലും അപ്‌ലോഡ് ചെയ്ത ഗ്രേസ് മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രന്റൗട്ടും സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 12 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. എന്നാല്‍ സ്‌പോര്‍ട്‌സ് ഗെയിംസ് ഇനങ്ങളിലേത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത് അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദാംശം http://www.keralapareekshabhavan.in/ ല്‍ ലഭിക്കും. 

Tuesday 3 March 2015

സൂര്യാഘാതം

മുന്‍കരുതല്‍ സ്വീകരിക്കണം

സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം(Sunburn). കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെവരും. തലച്ചോർ,കരൾവൃക്കകൾശ്വാസകോശംഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം. സൂര്യാഘാത ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ലഘുലേഖ ചുവടെ. ആയതിന്‍റെ പകര്‍പ്പ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എല്ലാ പ്രധാനാദ്ധ്യാപകരും സ്വീകരിക്കണം.

Incentive to Girls for Secondary Education 2014-15

പട്ടികജാതി / പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കായി 2008 -09 വര്ഷം മുതല്‍ ഭാരതസര്‍ക്കാര്‍ Incentive to Girls for Secondary Education എന്ന സ്കോളര്‍ഷിപ്പ്‌ നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2014-15 അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ / എയിഡഡ് സ്കൂളുകളില്‍ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നതും 31/3/2014 ല്‍ 16 വയസ്സ് തികയാത്തവരും അവിവാഹിതകളുമായ പെണ്‍കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചശേഷം അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥിനിയുടെയും പേരില്‍ സ്ഥിര നിക്ഷേപമായി 3000 /- രൂപ നിക്ഷേപിക്കുന്നതും 10 )o തരം വിജയിക്കുകയും 18 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് ടി തുകയോടൊപ്പം പലിശയും ചേര്‍ന്ന തുക ബാങ്കില്‍നിന്നും ലഭിക്കുന്നതുമാണ്. തുക നിക്ഷേപിക്കുന്നതിനായി കോര്‍ ബാങ്കിംഗ് സൌകര്യമുള്ള ഏതെങ്കിലും ബാങ്കില്‍ വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ബാങ്ക് അക്കൌണ്ട് എടുക്കണം. ബാങ്ക് അക്കൌണ്ട് വിവരം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും http://www.scholarship.itschool.gov.in/ എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചു അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ രേഖപ്പെടുത്തണം. മാര്‍ച്ച്‌ 4 മുതല്‍ 28 വരെ വിവരങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Sunday 1 March 2015

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി
ഗുണമേന്മ ഉറപ്പുവരുത്തണം
 


സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം ഗുണമേന്മയുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി സംസ്ഥാന ബാലവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവിലെ  ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കുന്നതിനു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ എല്ലാ പ്രധാനാദ്ധ്യാപകരും കര്‍ശനമായി പാലിക്കേണ്ടതാണ്.

Friday 27 February 2015

SPARK
Update Data of Employees before 31/3/2015

സ്പാര്‍ക്ക് ഡേറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 30/3/2015 വരെ ദീര്‍ഘിപ്പിച്ചു.  ഡേറ്റ എന്‍ട്രി ഉടന്‍തന്നെ പൂര്‍ത്തിയാക്കി അത് പരിശോധിക്കുന്നതിനും എല്ലാ ഫീല്‍ഡും ലോക്ക് ചെയ്യുന്നതിനും   ട്രഷറി അധികൃതര്‍ക്ക് വിവരം നല്‍കണം. ഏതെങ്കിലും ഒരു ജീവനക്കാരന്‍റെ ഡേറ്റ അപൂര്‍ണമായി വെക്കുകയാണെങ്കില്‍ DDO മാരുടെ ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയാതെ വരുന്ന തരത്തില്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ ഉടന്‍തന്നെ സജ്ജമാകും.  

പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് മാര്‍ച്ച് ഏഴുവരെ നല്‍കാം

പുതിയ അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് യഥാസമയം ചെയ്യാന്‍ കഴിയാതിരുന്ന സ്‌കൂളുകള്‍ക്ക് മാര്‍ച്ച് 7 വരെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് www.education.gov.in ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യാം.

കാലഹരണപ്പെട്ട പാഠപുസ്തകങ്ങള്‍ വില്‍ക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുളള സംസ്ഥാത്തെ വിവിധ പാഠപുസ്തക ഡിപ്പോകളില്‍ സൂക്ഷിച്ചിട്ടുളള കാലഹരണപ്പെട്ട പാഠപുസ്തകങ്ങള്‍ നപടിക്രമം പാലിച്ച് വില്‍ക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിട്ടു. മാര്‍ച്ച് 25 നകം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതാണ്. ഇത് സംബന്ധിച്ച വിശദ വിവരം ഡി.ഡി.ഇ.യുടെ സൈറ്റിലും എല്ലാ ജില്ല/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭിക്കും. വെബ് സൈറ്റ് ddepalakkad.hpage.com

Thursday 26 February 2015

RASPBERRY PI

RASPBERRY PI ലഭിക്കുന്നതിനു അര്‍ഹതനേടിയെങ്കിലും ആയത് ഇതുവരെ സ്വീകരിക്കാന്‍ കഴിയാതെപോയ കുട്ടികള്‍   28/2/2015 ന്  11 മണിമുതല്‍ 1 മണിവരെയുള്ള സമയത്ത് it@school ജില്ലാ റിസോഴ്സ് സെന്ററില്‍ നിന്നും സ്വീകരിക്കണം.   അതിന്നായി കുട്ടികള്‍  ഐഡന്റിറ്റി കാര്‍ഡ് സഹിതം നിശ്ചിത സമയത്ത് എത്തിച്ചേര്‍ന്ന് RASPBERRY PI കൈപ്പറ്റാനുള്ള  നിര്‍ദേശം  അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ നല്‍കണം.

Wednesday 25 February 2015

Nutrition Awareness Program

ഹൈ സ്കൂള്‍ അദ്ധ്യാപകര്‍ക്കായുള്ള ഏകദിന Nutrition Awareness Program                 26/2/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് ഹെഡ് പോസ്റ്റ്‌ ഓഫീസിനു സമീപത്തുള്ള ഹോട്ടല്‍ നളന്ദ റിച്ചില്‍ ചേരുന്നു. എല്ലാ സ്കൂളുകളിലെയും ഹെല്‍ത്ത്‌ ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപകനെ / അദ്ധ്യാപികയെ പ്രോഗ്രാമില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കാന്‍ പ്രധാനാദ്ധ്യപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. ചുവടെ ചേര്‍ത്ത സ്കൂളുകളിലെ പി ടി എ യിലെ ഒരംഗത്തെക്കൂടി പ്രോഗ്രാമില്‍ പങ്കെടുപ്പിക്കാന്‍ അതാത് പ്രധാനാദ്ധ്യപകര്‍ ശ്രദ്ധിക്കണം.
  • ജി എച്ച് എസ് കോട്ടായി
  • ജി എച്ച് എസ് പെരിങ്ങോട്ടുകുറിശ്ശി 
  • സി എഫ് ഡി എച്ച് എസ് മാത്തൂര്‍
  • എച്ച് എസ് കുത്തന്നുര്‍
  • ജി എച്ച് എസ് എരിമയൂര്‍
  • ജി എച്ച് എസ് തോലന്നുര്‍

SSLC പരീക്ഷ-
ചീഫ്, ഡെപ്യുട്ടി ചീഫ് സുപ്രണ്ട്മാരുടെ യോഗം 27/2/2015 ന്

2015  മാര്‍ച്ച്‌ SSLC പരീക്ഷയുമായി ബന്ധപ്പെട്ട് എല്ലാ ചീഫ്, ഡെപ്യുട്ടി ചീഫ് സുപ്രണ്ട്മാരുടെയും  യോഗം 27/2/2015 ന് ഉച്ചക്ക് 2 മണിക്ക് പാലക്കാട് ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു ചേരുന്നു. കൃത്യസമയത്ത് തന്നെ എല്ലാവരും പങ്കെടുക്കേണ്ടതാണ്.

Tuesday 24 February 2015









എസ് എസ് എല്‍ സി IT പരീക്ഷാ നടത്തിപ്പ്
നിര്‍ദേശങ്ങള്‍

2015 ലെ എസ് എസ് എല്‍ സി IT പരീക്ഷക്ക്‌ ജനറല്‍ സ്കൂളില്‍ IED സ്കീമിലുള്ള visually impaired വിദ്യാര്‍ത്ഥികളോഴികെ മറ്റെല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ജനറല്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. കാഴ്ചക്കുറവുള്ള പരീക്ഷാര്‍ത്ഥികളുടെ തിയറി പരീക്ഷ ജനറല്‍ വിഭാഗത്തിനുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്ക്രയിബിന്റെ സഹായത്താലും പ്രാക്ടിക്കല്‍ പരീക്ഷ പരീക്ഷാഭവനില്‍നിന്നും നല്‍കിയിട്ടുള്ള ചോദ്യപേപ്പര്‍ ഉപയോഗിച്ച് സ്ക്രീന്‍ റീഡിംഗ് സോഫ്റ്റ്‌വെയറിന്റെ സഹായത്താലും നടത്തേണ്ടതാണ് എന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

Monday 23 February 2015

ക്രെഡിറ്റ് കാര്‍ഡ് വിതരണം 28 ന്

പാലക്കാട് ശ്രീകൃഷ്ണപുരം സബ് ട്രഷറിയുടെ പരിധിയിലുളള എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ 2012-13 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഫെബ്രുവരി 28 ന് രാവിലെ 11 ന് ശ്രീകൃഷ്ണപുരം ഹൈസ്ക്കൂളില്‍ വിതരണം ചെയ്യുമെന്ന് അസിസ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ അറിയിച്ചു. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുളള ഡെബിറ്റ് സ്റേറ്റ്മെന്റ്, അക്വിറ്റന്‍സ്, ട്രഷറി ബില്‍ ബുക്ക് എന്നിവ സഹിതം പ്രധാധ്യാപകര്‍ വിതരണസ്ഥലത്ത് ഹാജരാകണം.

ആര്‍.എം.എസ്.എ പുസ്തകമേള ഫെബ്രുവരി 25 നും 26 നും

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ(ആര്‍.എം.എസ്.എ) നേതൃേത്വത്തില്‍ ഫെബ്രുവരി 25,26 തിയ്യതികളില്‍ പാലക്കാട് ബി.ഇ.എം ഹയര്‍സെക്കന്ററി സ്കൂളില്‍ ജില്ലാതല പുസ്തകമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. 25-ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.എന്‍ കണ്ടമുത്തന്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ സമിതി, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ മലയാള പുസ്തകങ്ങള്‍ക്ക് 40 ശതമാനവും ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്ക് 25 ശതമാനവും ഡിസ്ക്കൌണ്ട് ലഭിക്കും. കേരളത്തിലെ എല്ലാ പ്രസാധകരും പുസ്തകോത്സവത്തില്‍ പങ്കാളികളാകും. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മേളയോടുബന്ധിച്ച് സര്‍ഗാത്മക രചാക്യാമ്പ്, സര്‍ഗ്ഗസംവാദം, കവിയരങ്ങ്, കഥയരങ്ങ്, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ചിത്രങ്ങള്‍, പെയ്ന്റിംഗ് എന്നിവയുടെ പ്രദര്‍ശനം എന്നിവ നടക്കും.കുട്ടികളിലെ സര്‍ഗ്ഗ വാസന പരിപോഷിപ്പിച്ച് ഗുണിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് ആര്‍.എം.എസ് എ പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആര്‍.എം.എസ്.എയുടെ 22 സ്കൂളുകള്‍ ഉണ്ട്. പാലക്കാട് മുിസിപ്പാലിറ്റി ചെയര്‍മാന്‍ പി.വി രാജേഷ് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനാവും. മുണ്ടൂര്‍ സേതുമാധവന്‍ മാസ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ ഇസ്ഹാഖ്, വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി അശോക് കുമാര്‍, പാലക്കാട് മുിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, കൌണ്‍സിലര്‍ സാജോ ജോണ്‍, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജലക്ഷ്മി, എസ്.എസ്.എ. ഡി.പി.ഒ ഐ.പി ശോഭ, പാലക്കാട് എ.ഇ.ഒ സി.വിജയന്‍, ലൈബ്രറി കൌണ്‍സിലര്‍ സെക്രട്ടറി കാസിം മാസ്റര്‍, ബി.ഇ.എം.എച്ച് എസ്.എസ് പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍ സ്വാഗതവും ബി.ഇ.എം.എച്ച്.എസ്.എസ് പ്രധാദ്ധ്യാപകന്‍ മുരളി ഡെന്നീസ് നന്ദിയും പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേബറില്‍ നടന്ന പത്രസമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി അശോക് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ഹീഫ, ആര്‍.എം.എസ് അസി.പ്രോജക്ട് ഓഫീസര്‍ കെ.പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Saturday 21 February 2015

എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് മൂന്നു വരെ ഐ.ടി. പരീക്ഷ സുഗമമായി നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. ഐ.ടി. പരീക്ഷയ്ക്ക് വേണ്ടിയുളള പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ സി.ഡി.കള്‍ ഓപ്പണ്‍ ചെയ്യാന്‍ ഓരോ സ്‌കൂളിനും പ്രത്യേകം സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് മാത്രമേ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുകയുളളു. ഏതാനും ജില്ലകളില്‍ നിന്നും വിതരണം ചെയ്ത സി.ഡി. കള്‍ ഓപ്പണ്‍ ചെയ്യാനാവില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. സി.ഡി. കളുടെ കോപ്പികള്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതുമൂലം പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. സ്‌കൂള്‍ കമ്പ്യൂട്ടറുകളില്‍ സാങ്കേതികമായ പ്രശ്‌നം മൂലമാണ് സി.ഡി. ഓപ്പണ്‍ ചെയ്യാന്‍ കഴിയാതിരുന്നത്. നിലവിലുളള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് കഴിഞ്ഞതായും സെക്രട്ടറി അറിയിച്ചു.

തീയതി നീട്ടി

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന പോസ്റ്റര്‍ഉപന്യാസരചനാ മത്സരത്തിന്റെ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 20 വൈകിട്ട് 5 വരെ നീട്ടി. വെബ്‌സൈറ്റ്: www.supplycokerala.com 

Kerala State Bharath Scouts & Guides - Palakkad District Association 

Image result for scouts and guides photosKerala State Bharath Scouts & Guides - Palakkad District Association ന്‍റെ ആഭിമുഖ്യത്തില്‍ പരിചിന്തന ദിനാചരണം,രാഷ്ട്രപതി / രാജ്യ പുരസ്കാര്‍ സ്കൌട്ട് - ഗൈഡുകള്‍, ഗോള്‍ഡന്‍ ആരോ, ചതുര്‍ത്ഥ ചരണ്‍, ഹീരഖ് പംക്, കബ്ബ് - ബുള്‍ ബുള്‍സ്, നിപുണ്‍ റോവര്‍ അവാര്‍ഡ് ദാനം, വി ബാല സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ സ്റ്റാന്‍ഡേര്‍ഡ് ജഡ്ജിംഗ് മത്സരങ്ങളുടെ എവര്‍ റോളിംഗ് ട്രോഫി വിതരണവും ഫെബ്രുവരി 22 ന് ഞായറാഴ്ച കാലത്ത് 9.30 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പ്രസിഡന്റ് ശ്രീ കെ എ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ ഭാരവാഹികളും LA ഭാരവാഹികളും സ്കൌട്ട് ഗൈഡ് ലീഡര്‍മാരുമടക്കം 500 ല്‍ പരം പേര്‍ പങ്കെടുക്കും.

തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് അപേക്ഷ 28 വരെ

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ഇന്‍ഷൂറന്‍സ് പദ്ധതിയായ ആം ആദ്മി ഭീമയോജന രജിസ്ട്രേഷന്‍ ഫെബ്രുവരി 28 വരെ നടക്കും. തൊഴിലാളികള്‍ ക്ഷേമിനിധി ബോര്‍ഡിന്റെ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും സഹിതം അക്ഷയ സെന്ററുകളില്‍ നേരിട്ടെത്തി രജിസ്റര്‍ ചെയ്യണം. കര്‍ഷക തൊഴിലാളി ക്ഷേമിധി ബോര്‍ഡ് അംഗങ്ങളായ, 18 നും 59 നും ഇടയില്‍ പ്രായമുളളര്‍ക്ക് അപേക്ഷിക്കാം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് അപകട മരണത്തിനു 75000 രൂപ സ്വാഭാവിക മരണത്തിനു 30,000 രൂപ ഭാഗിക അംഗവൈകല്യത്തിനു 37,500, പൂര്‍ണ്ണ അംഗവൈകല്യത്തിനു, 75,000 രൂപ, ഐ.ടി.ഐ. ഉള്‍പ്പെടെ ഒമ്പത് മുതല്‍ 12-ാം ക്ളാസ് വരെ പഠിക്കുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്കോളര്‍ഷിപ്പ് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും.

Friday 20 February 2015

ഡ്യൂട്ടിക്ക് ഓപ്ഷന്‍ നല്‍കാം

ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ നടത്തിപ്പിനായി ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 23 വൈകുന്നേരം അഞ്ച് മണിവരെയും ഏപ്രില്‍ ആറിന് തുടങ്ങുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജില്ലമാറി തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 24 മുതല്‍ 28 വരെയും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും. 

ടാലന്റ് സെര്‍ച്ച് പരീക്ഷാ വിജയികള്‍

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സാമൂഹ്യശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ എ ഗ്രേഡോടുകൂടി ആദ്യ മൂന്ന് സ്ഥാനം ലഭിച്ചവരുടെ പേര് വിവരം ചുവടെ ചേര്‍ക്കുന്നു. ഒന്നാം സ്ഥാനം: അഹിജിത്ത് ബി. ലാല്‍, തൃശൂര്‍ ജി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം: മൃണാല്‍ ഭാസ്‌കര്‍ കെ., പാലക്കാട് മണ്ണാര്‍ക്കാട് എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്., മൂന്നാം സ്ഥാനം: അര്‍ഷല്‍ ഐസക്ക് തോമസ്, കണ്ണൂര്‍ മൂത്തേടത്ത് എച്ച്.എസ് തളിപ്പറമ്പ. 

National Green Corps- Kerala 

1 day Training for Teachers in charge of Eco Club on 5th march 2015

Image result for national green corps kerala photosദേശീയ ഹരിത സേനക്ക് കീഴിലുള്ള Eco Clubs ന്‍റെ ചുമതല വഹിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള ജില്ലാതല ഏകദിന പരിശീലന കളരി 5/3/2015 ന് രാവിലെ 10 മണിമുതല്‍ വൈകുന്നരം 4 മണിവരെ പാലക്കാട് Hotel Gazala (Near HPO)  യില്‍ വെച്ച് നടക്കുന്നു. റജിസ്ട്രേഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. പ്രാമുഖ പരിസ്ഥിതി ശാസ്ത്രജ്ഞരും പരിശീലകരും കളരിക്ക് നേതൃത്വം നല്‍കും. ഓരോ സ്കൂളുകളിലെയും   Eco Clubന്‍റെ ചുമതല വഹിക്കുന്ന ഒരു അദ്ധ്യാപകന് പരിശീലന കളരിയില്‍ പങ്കെടുക്കാം. 



SSLC  പരീക്ഷ

പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികളുടെ അഡ്മിഷന്‍ ടിക്കറ്റ്‌

2015 മാര്‍ച്ചില്‍ നടക്കുന്ന SSLC  പരീക്ഷക്ക്‌ പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികളുടെ അഡ്മിഷന്‍ ടിക്കറ്റ്‌  20/2/2015 മുതല്‍ പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍നിന്നും ലഭ്യമാകും. ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ പരീക്ഷാഭവനില്‍ നേരിട്ട് പോവുകയോ sysmapb@gamil.com എന്ന മെയില്‍ ID യിലേക്ക് മെയില്‍ ചെയ്തോ പരിഹരിക്കാവുന്നതാണ്.

Work Experience Training Program

A 5 day training Program for  Work Experience Teachers & Teachers in charge of School Production Centers is scheduled to be held at PMGHSS Palakkad from 23/2/2015 to 27/2/2015.

  1. Electronics
  2. Beads work & Paper Craft
  3. Rexin Canvas & Leather works
  4. Fabric Painting & Vegetable Printing
  5. Stuffed Toys & Agarbathy Making
The Headmasters of the selected schools are directed to ensure the participation of 1 Teacher from their school in the Training Program. 

Thursday 19 February 2015

21/2/2015 - മാതൃഭാഷാദിവസം 

ഫെബ്രുവരി  21 'അന്താരാഷ്ട്രീയ മാതൃഭാഷാ ദിനം' , ആയി ആചരിക്കണമെന്ന് യുനെസ്കോ പ്രസ്താവിച്ചു. മാതൃഭാഷയുടെ പ്രചാരണത്തിന് ചെയ്യാവുന്ന കാര്യങ്ങള്‍:

  1. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനമില്ലാത്ത ഒരു ജനതയെ ഏത് അധിനിവേശ ശക്തികള്‍ക്കും വളരെവേഗം കീഴടക്കാനാവും. ആ ബോധത്തോടെ 'മാറ്റിവയ്‌ക്കാനുള്ളതല്ല മാതൃഭാഷ' എന്ന തിരിച്ചറിവ് സമൂഹത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ പുതുതലമുറകളെ നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും ഉറപ്പിച്ചുനിര്‍ത്തേണ്ടിയിരിക്കുന്നു. വേരുകളറ്റ ഒരു സമൂഹമായി, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി മാറിപ്പോവാതിരിക്കാന്‍ ഈ നിലയ്‌ക്കുള്ള മാതൃഭാഷാ പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.
  2. ഭാഷ നിലനില്‍ക്കുന്നത് ദേശവുമായി ബന്ധപ്പെട്ടും ദേശം ജനതയുമായി ബന്ധപ്പെട്ടുമാണ്. ഭാഷ കേവലം ഒരു ഉപകരണമല്ല സാംസ്‌ക്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മലയാളത്തിലാണ്. പല തലമുറകളായി ജനിച്ചു വളര്‍ന്നുപഠിച്ചതും ഒക്കെ മറ്റു ഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേ തലയ്ക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ-കേരളത്തിന്റെ സാംസ്‌ക്കാരിക ബന്ധങ്ങള്‍ അയാളില്‍ നിലകൊള്ളുന്നു. ഒരിക്കലും ഇതൊന്നും പൂര്‍ണമായി തിരോഭവിക്കുന്നില്ല. ഇതൊക്കെയാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെങ്കിലും ഭാഷയുടെ നിലനില്‍പും വളര്‍ച്ചയും സമകാലിക സമൂഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട്. അതിന്നായി വളരുന്ന തലമുറയെ ഉദ്ബുദ്ധരാക്കം.
  3. മാതൃഭാഷയിലേക്ക് മറ്റു ഭാഷകളില്‍നിന്നുള്ള തര്ജ്ജമ പ്രോത്സാഹിപ്പിക്കം.
  4. ഭാരതീയ ഭാഷകളിലെ വിജ്ഞാന വര്‍ദ്ധനക്ക് പ്രോത്സാഹനം നല്‍കാം
  5. പുതുതായ സാങ്കേതികത്തികവ് ഭാരതീയ ഭാഷകളിലേക്ക് കൊണ്ടുവരാം
  6. ഒന്നില്‍കൂടുതല്‍ ഭാരതീയ ഭാഷ പഠിക്കുന്നതിന് പ്രോത്സാഹനം നല്‍കാം.

RASPBERRY PI  വിതരണോത്‌ഘാടനം 21/2/2015 ന് രാവിലെ 9 മണിക്ക്

ജില്ലാ പഞ്ചായത്ത് ഹാള്‍ പാലക്കാട്

Image result for RASPBERRY PI PHOTOSവിദ്യാര്‍ത്ഥികളുടെ സാങ്കേതിക ജ്ഞാനം വര്ധിപ്പിക്കുന്നതിലൂടെ പഠനമേഖലയില്‍ മികവു പുലര്‍ത്താന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് RASPBERRY PI. പോക്കറ്റില്‍ കൊണ്ടുനടക്കവുന്നതും കമ്പ്യൂട്ടര്‍ പോലെ ഉപയോഗിക്കാവുന്നതുമായ ഒരു ഇലെക്ട്രോണി ക് ഉപകരണമാണ് ഇതു. ഈ സംവിധാനം വിവര വിനിമയ സാങ്കേതിക വിദ്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാവീണ്യം നേടാന്‍ സഹായകരമാണ്. സ്കൂളുകളില്‍നിന്നും പ്രത്യേക അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് (ഒരു സ്കൂളില്‍നിന്നും ഒരു കുട്ടിക്ക്) RASPBERRY PI സൌജന്യമായി വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. തുടര്‍ന്ന് ഈ ഉപകരണം ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. ഈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 21/2/2015 ന് രാവിലെ 9 മണിക്ക്
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍വെച്ചു നടക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കൃത്യം 8.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം ഹാജരാകാനുള്ള നിര്‍ദേശം  അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍  നല്‍കണം.

പൊതുസ്ഥലംമാറ്റം

സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്‌കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍/പ്രൈമറി സ്‌കൂള്‍/പ്രൈമറി പ്രധാനാധ്യാപകരില്‍ നിന്നും പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ www.transferandpostings.in എന്ന വെബ്‌സൈറ്റില്‍.

Wednesday 18 February 2015

പുതുക്കുന്ന തീയതി നീട്ടി

മെരിറ്റ്- കം- മീന്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ 2014 -15 അക്കാദമിക വര്‍ഷത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 22 ഞായറാഴ്ച വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരം ഉപയോഗിക്കാം. വെബ്‌സൈറ്റ് : www.momascholarship.gov.in 

NSIGSE 2013-14

കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യണം 

2013-14  വര്‍ഷത്തെ  National Scheme of Incentive to Girls for Secondary Education (NSIGSE) ക്ക് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൌണ്ട് നമ്പരും മറ്റു വിവരങ്ങളും ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ ലിസ്റ്റ് ഇ-മെയില്‍ ചെയ്തിട്ടുണ്ട്. അവരുടെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും 20/2/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി റിപ്പോര്‍ട്ട്‌ ചെയ്യണം.

ഫോറസ്ട്രി ക്ളബ്ബുകള്‍

സ്കൂളുകള്‍ക്ക് പങ്കാളികളാവാം

dsc_0889 webവനം വകുപ്പ് ഓരോ ജില്ലയിലും വിവിധ സ്കൂളുകളിലായി 70 ഫോറസ്ട്രി ക്ളബ്ബുകള്‍ തുടങ്ങുന്നു. വന സംരക്ഷണത്തിന്റെയും സാഹസികതയുടെയും ജ്വാല യുവമനസിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റന്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ക്ളബ് അംഗങ്ങള്‍ക്ക് വനം വകുപ്പിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുവാനും വനത്തെപ്പറ്റിയുളള വിവിധ കാര്യങ്ങള്‍ അറിയുവാനും സാധിക്കും. ഇവര്‍ക്ക് വനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. പങ്കെടുക്കുന്ന സ്കൂളുകള്‍ക്ക് വനം വകുപ്പ് ഗ്രാന്റും നല്‍കും. ക്ളബ്ബംഗങ്ങള്‍ക്ക് പരിശീലം നല്‍കാന്‍ ബന്ധപ്പെട്ട സ്കൂള്‍ ടീച്ചര്‍മാര്‍ക്ക് പരിശീലം നല്‍കും. താത്പര്യമുളള സ്കൂളുകള്‍ അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2555521 ഇ-മെയില്‍ acf.sf-pkd.for@kerala.gov.in

Tuesday 17 February 2015

 MBCF  ല്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഡേറ്റ സമര്‍പ്പിക്കണം

2013-14 അദ്ധ്യയനവര്‍ഷത്തില്‍ MBCF (Most Backward Communities Federation) ല്‍ ഉള്‍പ്പെട്ട 18 സമുദായങ്ങളിലെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് OEC വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമായിട്ടുണ്ടെന്നും അതിനു എത്ര തുക ഉപയോഗിച്ചിട്ടുണ്ടെന്നും ഉള്ള വിവരം സാമുദായികാടിസ്ഥാനത്തില്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിക്ക പ്രധാനാദ്ധ്യാപകരും ഡേറ്റ ഇതുവരെയായും സമര്‍പ്പിച്ചിട്ടില്ല. ഡി ഡി ഇ ക്ക് ഡേറ്റ ക്രോഡീകരിച്ചുകൊണ്ട് ഉടന്‍തന്നെ നല്‍കേണ്ടതിനാല്‍ 20/2/2015 നു മുമ്പായി ചുവടെ ലിങ്ക് ചെയ്ത പ്രൊ ഫോമയില്‍ എക്സല്‍ ഫോര്‍മാറ്റില്‍ തയ്യാറാക്കി മെയില്‍ ചെയ്യണം.

Monday 16 February 2015

Raspberry Pi to the students

Image result for Raspberry Pi photosIT @school project is distributing Raspberry Pi to the students who secure 1st in the programming aptitude test conducted in school level . State level inauguration will be done by  Chief minister   from Ernakulam at 9 am on 21/2/15. District level  distribution and inauguration also will be on 21/2/15  at 9 am at Jilla Panchayath hall. Further  details will be issued on 18/2/15. Headmasters are requested to make necessary arrangements  to enable the students to receive the equipments.   Students should attend the function with their ID card. List of students attached (Page no 17-22). equipment will not be given to students without ID card since the equipment is costly.

A slice of Raspberry Pi for schoolchildren - The Hindu

A slice of Raspberry Pi for schoolchildren - The Hindu

SSLC പരീക്ഷാ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു

പരീക്ഷാഭവന്‍ വെബ്സൈറ്റില്‍ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 16 മുതല്‍ 18 വരെ കാസര്‍ഗോഡ്  മുതല്‍ തൃശൂര്‍  വരെയുള്ള ജില്ലകള്‍ക്കും 19 മുതല്‍ 21 വരെ മറ്റ് ജില്ലക്കാര്‍ക്കും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.അഡ്‌മിഷന്‍ ടിക്കറ്റിലെ തിരുത്തലുകള്‍ പരീക്ഷാഭവനില്‍ നേരിട്ടെത്തി നടത്തണം.

ക്ലസ്റ്റര്‍ യോഗം

ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി അദ്ധ്യാപകര്‍ക്കുവേണ്ടിയുള്ള വേണ്ടിയുള്ള 2014-15 വര്‍ഷത്തെ അവസാന ക്ലസ്റ്റര്‍ യോഗം ഫെബ്രുവരി 21 ശനിയാഴ്ച നടക്കും എന്ന് SSA സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടര്‍ അറിയിച്ചു. പാഠപുസ്തകം, കൈപ്പുസ്തകം, ടീച്ചിംഗ് മാന്വല്‍ എന്നിവയുമായി എല്ലാ അദ്ധ്യാപകരും ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനാദ്ധ്യാപകര്‍ നിര്‍ദേശം നല്‍കണം. 

Scholarship Alert - The Hindu

Scholarship Alert - The Hindu

Sunday 15 February 2015

Vijayasree -Feb-2015

evaluation status upload software is now active

Friday 13 February 2015

ഹയര്‍ സെക്കന്‍ഡറി സമയപട്ടികയും വിജഞാപനവും

ഔദ്യോഗിക വെബ്‌സൈറ്റില്‍ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച് ജില്ലാതലത്തില്‍ സമയം നിശ്ചയിച്ച് നല്‍കിയതിനുമുന്‍പ് ടൈംടേബിളും ഹാള്‍ടിക്കറ്റും ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ന്യൂന പരിഹരിച്ച് ടൈംടേബിളും ഹാള്‍ടിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണം. ന്യൂനതയുള്ള ഹാള്‍ടിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് ഉത്തരവാദത്വമുണ്ടായിരിക്കുന്നതല്ലന്നും വിശദമായ ടൈംടേബിളും വിജ്ഞാപനവും ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറി അറിയിച്ചു. 

കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം

കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി എല്‍.പി., യു.പി. ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി സംസ്ഥാനതല ചിത്രരചന/പെയിന്റിംഗ് മത്സരം ഫെബ്രുവരി 18-ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വൈകുന്നേരം അഞ്ച് മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ ഐ.റ്റി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വിതരണം ചെയ്യും. കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മികച്ച നെയ്ത്തുകാര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മേയര്‍ അഡ്വ.കെ.ചന്ദ്രിക വിതരണം ചെയ്യും. 

.ടി പ്രാക്ടിക്കല്‍ പരീക്ഷാ പരിശീലനം 

എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷക്ക് ഇന്‍വിജിലേറ്ററായി നിയോഗിക്കുന്നതിന് പത്താം തരത്തില്‍ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും എസ്..ടി.സി ജെ.എസ്..ടി.സി മാര്‍ക്കുമുള്ള ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ പരിശീലനം ഫെബ്രുവരി 16 തിങ്കളാഴ്ച്ച താഴെ പറയുന്ന കേന്ദ്രങ്ങളിലായി നടത്തുന്നു.പത്താം തരത്തില്‍ ഐ.ടി പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകരും എസ്..ടി.സി ,ജെ.എസ്..ടി.സി മാരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

സമയക്രമം:


വിദ്യാഭ്യാസ ജില്ലയുടെ പേര്
വിദ്യാഭ്യാസ ഉപജില്ലയുടെ പേര്
സമയം
സ്ഥലം
ഒറ്റപ്പാലം
ഒറ്റപ്പാലം ഷൊര്‍ണ്ണുര്‍
10.00 AM
ETC ഒറ്റപ്പാലം
ത്യത്താല,പട്ടാമ്പി
11.30 AM
പാലക്കാട്
പാലക്കാട്,പറളി
10.00 AM
IT@School പാലക്കാട്
ആലത്തൂര്‍ കുഴല്‍മന്ദം
11.30 AM
ചിറ്റൂര്‍,കൊല്ലങ്കോട്
01.30 PM
മണ്ണാര്‍ക്കാട്
ചെര്‍പ്ലശ്ശേരി
10.00 AM
KTMHS മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്
11.30 AM

വിക്ടേഴ്‌സില്‍ വിദ്യാരംഗം സാഹിത്യോത്സവം

വിക്ടേഴ്‌സ് ചാനലില്‍ വിദ്യാരംഗം സാഹിത്യോത്സവം സംപ്രേഷണം ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 2014 ഡിസംബര്‍ 20 മുതല്‍ 23 വരെ കൊല്ലം കരിക്കോട് ടി.കെ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച വിവിധ സെമിനാറുകളുടെ പ്രസക്ത ഭാഗങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. ഫെബ്രുവരി 15 മുതല്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 6.30 നും വൈകുന്നേരം മൂന്നു മണിക്കുമാണ് സപ്രേഷണം. 

Thursday 12 February 2015

അട്ടപ്പാടി ട്രൈബല്‍ ഏരിയയ്ക്ക് അവധി

അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അട്ടപ്പാടി ട്രൈബല്‍ ഏരിയയിലെ (അഗളി, പുതൂര്‍, ഷോളയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 18-ന് പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി. 

SSLC A-List Correction

Time Schedule Revised 

SSLC A-List Correction പ്രിന്റ് എടുക്കുന്നതിനായി നേരത്തെ പ്രഖ്യിച്ചതില്‍ നിന്നും ചെറിയ മാറ്റങ്ങളോടെ പരീക്ഷാഭവന്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പുതിയ സമയക്രമമനുസരിച്ച് നേരത്തെ പ്രഖ്യപിച്ച 13,14 എന്നിവക്ക് പകരം 14,15,16 തീയതികളാണ് പാലക്കാട് ഉള്‍പ്പെട്ട മേഖലക്ക് അനുവദിച്ചിരിക്കുന്നത്. പുതുക്കിയ സര്‍ക്കുലര്‍ ചുവടെ.

SSLC പരീക്ഷയുടെ A ലിസ്റ്റ് 

2015 മാര്‍ച്ചില്‍ നടക്കുന്ന SSLC പരീക്ഷയുടെ A ലിസ്റ്റുകള്‍ 13/2/2015  മുതല്‍   14/2/2015 വരെയുള്ള തീയ്യതികളിലായി ജില്ലയിലെ പ്രധാനാദ്ധ്യപകര്‍ക്ക് പ്രിന്റ്റൌട്ട് എടുക്കാവുന്നതാണ്. പ്രധാനാദ്ധ്യപകര്‍ പ്രിന്റ്റൌട്ട് പരിശോധന നടത്തി തിരുത്തലുകള്‍ വരുത്തെണ്ടവ ചുവന്ന മഷി കൊണ്ട് തിരുത്തെണ്ടതും മാര്‍ക്ക് ചെയ്യേണ്ടതുമാണ്. ഇനി തിരുത്തലുകള്‍ ഇല്ല എന്ന് സാക്ഷ്യപ്പെടുത്തി 20/2/2015 വരെ ഈ ഓഫിസില്‍ സമര്‍പ്പിക്കാവുന്നതാണ്‌. ഫോട്ടോ കറക്ഷന്‍ വരുത്തേണ്ടതുണ്ടെങ്കില്‍ ഫോട്ടോ CD യിലാക്കി പ്രധാനാദ്ധ്യപകന്‍റെ സാക്ഷ്യപ്പെടുത്തലോടുകൂടി A ലിസ്റ്റിനോടൊപ്പം പിന്‍ ചെയ്തു 20/2/2015 ന് മുമ്പായി നല്‍കണം.

Proposal to inculcate the culture of organic farming among students

Image result for organic farming in kerala photosജൈവ കൃഷി സംസ്കാരം വിദ്യാര്‍ത്ഥികളില്‍ ഉണര്‍ത്തുന്നതിന്നായും അതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി   കൊച്ചിന്‍ യൂനിവേര്സിറ്റി ഒഫ് സയന്‍സ് & ടെക്നോളജി (CUSAT) ലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രൊപോസല്‍ ചുവടെ:

Wednesday 11 February 2015

കുട്ടികള്‍ക്കായി മത്സരങ്ങള്‍

Image result for biodiversity photos+indiaകേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല മത്സരങ്ങളില്‍ വിജയികളായവരെ ഉള്‍പ്പെടുത്തി സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നു. ഓരോ ജില്ലയിലും യു.പി, ഹൈസ്‌കൂള്‍ തലങ്ങളിലായി ചിത്രരചന, ഉപന്യാസ രചന, പ്രബന്ധാവതരണം എന്നീ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ചിത്രരചന, ഉപന്യാസരചന എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കര്‍ഹരായവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സമ്മാനര്‍ഹമായവരില്‍ നിന്നും സ്‌ക്രീനിങ്ങ് കമ്മിറ്റി തെരഞ്ഞെടുത്ത മികച്ച 10 പ്രബന്ധരചയിതാക്കള്‍ക്കും സംസ്ഥാനതലത്തില്‍ മത്സരിക്കാം. യോഗ്യത നേടിയവരുടെ പേരുവിവരങ്ങള്‍ www.keralabiodiversity.org വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. 

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠ്യപദ്ധതി പരിഷ്‌ക്കരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യില്‍ വിദ്യാഭ്യാസ മന്ത്രി എ.പി. അബ്ദു റബ്ബിന്റെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലെ 37 വിഷയങ്ങള്‍ക്ക് അടുത്ത വര്‍ഷം എസ്.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ നല്‍കും. സ്‌കൂള്‍ തലത്തിലെ ടൈംടേബിളും പരിഷ്‌കരിച്ചു. കലാ-കായിക വിദ്യാഭ്യാസത്തിനും പ്രവൃത്തി പരിചയത്തിനും പ്രത്യേക പീരിയഡുകള്‍ നല്‍കും. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കായി എസ്.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ച ടൈംടേബിള്‍ കരിക്കുലം കമ്മിറ്റി അംഗീകരിച്ചു. അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. ആരോഗ്യ കായിക വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങള്‍ വൈജ്ഞാനികമേഖലയുടെ ഭാഗമാക്കിയതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ഈ വിഷയങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തും. ഇനി മുതല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പാദവാര്‍ഷിക, അര്‍ദ്ധവാര്‍ഷിക, മോഡല്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകളും എസ്.സി.ഇ.ആര്‍.ടി, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി തയാറാക്കും.

പുനഃക്രമീകരിച്ചു

എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ മാര്‍ച്ച് 28 ലേക്ക് പുനഃക്രമീകരിച്ചു. സമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല

എസ്..ടി.സി ജെ.എസ്..ടി.സി മാര്‍ക്കുമുള്ള ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ പരിശീലനം

എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷക്ക് ഇന്‍വിജിലേറ്ററായി നിയോഗിക്കുന്നതിന് പത്താം തരത്തില്‍ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും എസ്..ടി.സി ജെ.എസ്..ടി.സി മാര്‍ക്കുമുള്ള ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ പരിശീലനം ഫെബ്രുവരി 16 തിങ്കളാഴ്ച്ച താഴെ പറയുന്ന കേന്ദ്രങ്ങളിലായി നടത്തുന്നു.പത്താം തരത്തില്‍ ഐ.ടി പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകരും എസ്..ടി.സി ,ജെ.എസ്..ടി.സി മാരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

സമയക്രമം:
വിദ്യാഭ്യാസ ജില്ലയുടെ പേര്
വിദ്യാഭ്യാസ ഉപജില്ലയുടെ പേര്
സമയം
സ്ഥലം
ഒറ്റപ്പാലം
ഒറ്റപ്പാലം ഷൊര്‍ണ്ണുര്‍
10.00 AM
ETC ഒറ്റപ്പാലം
ത്യത്താല,പട്ടാമ്പി
11.30 AM
പാലക്കാട്
പാലക്കാട്,പറളി
10.00 AM
IT@School പാലക്കാട്
ആലത്തൂര്‍ കുഴല്‍മന്ദം
11.30 AM
ചിറ്റൂര്‍,കൊല്ലങ്കോട്
01.30 PM
മണ്ണാര്‍ക്കാട്
ചെര്‍പ്ലശ്ശേരി
10.00 AM
KTMHS മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്
11.30 AM