Wednesday 31 December 2014

 ബാലസാന്ത്വനം - 2014

അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്കായി സ്വയം സന്നദ്ധരായ സര്‍ക്കാര്‍ / പൊതുമേഖല / സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മാസ ശമ്പളത്തില്‍നിന്നും കുറവ് ചെയ്യുന്ന ഒരു നിശ്ചിത തുക സ്വീകരിക്കുന്നതിനു ബാലസാന്ത്വനം - 2014 എന്ന പദ്ധതിക്ക് രൂപംകൊടുത്തുകൊണ്ട് ഉത്തരവായി.
                                  

ഫസ്റ്റ് എയ്ഡ് ട്രെയിനിങ്

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പാലക്കാട് ശാഖയുടെ ആഭിമുഖ്യത്തില്‍ ജനുവരി 23, 24 എന്നീ തീയതികളില്‍ പാലക്കാട് ഫസ്റ്റ്  എയ്ഡ് ക്ളാസ് നടത്തും. താത്പര്യമുളളവര്‍ റെഡ് ക്രോസ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0491 2004408, 82818 64408.

15 വര്‍ഷത്തിനു മുകളില്‍ സര്‍വീസുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്പള സ്കെയിലിലെ അപാകത പരിശോധിക്കുന്നു 

2009 ലെ ശമ്പള പരിഷ്കരണത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്പളത്തിന്റെ നീളം കുറഞ്ഞത്‌ കാരണം 15 വര്‍ഷത്തിനു മുകളില്‍ സര്‍വീസുള്ളവര്‍ക്ക് വാര്‍ഷിക ഇന്ക്രിമെന്റും ഗ്രേഡിന് 2 ഇന്ക്രിമെന്റും ലഭിക്കാത്തത് സംബ്നധിച്ചുള്ള വിഷയം പരിശോക്കുന്നതിലെക്കായി 2009 ലെ ശമ്പള പരിഷ്കരണം മൂലം ഇപ്രകാരം ശംബളത്തില്‍ കുറവുവന്ന ജീവനക്കാരുടെ സേവന പുസ്തകം ശേഖരിച്ചു പൊതു വിദ്യാഭ്യസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു. അത്തരം ജീവനക്കാരുടെ സേവന പുസ്തകം പ്രധാനാദ്ധ്യപകര്‍ 10/1/2015 നകം ഓഫിസില്‍ ലഭ്യമാക്കണം.

അദ്ധ്യാപക കലോത്സവം - വിഡിയോ

പള്‍സ് പോളിയോ ഇമ്മ്യുണയിസെഷന്‍ പ്രോഗ്രാം

18/1/2015, 22/2/2015 എന്നീ തീയ്യതികളില്‍ നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യുണയിസെഷന്‍ പ്രോഗ്രാം വിജയിപ്പിക്കുന്നതിന്നായി ചുവടെ ചേര്‍ത്ത ക്രമീകരണം സ്കൂളുകളില്‍ നടത്താന്‍ ഡി ഡി ഇ നിര്‍ദേശിച്ചു.

  • പോളിയോ ഇമ്മ്യുണയിസെഷന്‍ പ്രോഗ്രാമിനെക്കുരിച്ചുള്ള വിശദമായ ബോധവല്‍ക്കരണം സ്കൂള്‍ കുട്ടികളില്‍ നടത്തണം.
  • ബൂത്ത്‌ അറെനജ്മെന്റിനായി സ്കൂളുകള്‍ അനുവദിക്കണം.
  • വളണ്ടിയര്‍മാരുടെ സേവനത്തിനായി സ്കൌട്ട്, ഗൈഡ്,എന്‍ സി സി, ജെ അര സി എന്നിവരെ ആവശ്യമുള്ള സ്ഥലങ്ങളില്‍ നിയോഗിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഡി എം ഒ (ഹെല്‍ത്ത്) മായി ബന്ധപ്പെടാം.

Happy New Year 2015 Greeting E-card

Tuesday 30 December 2014

വിരമിച്ച പോലീസുകാരെ പരിശീലകരായി നിയമിക്കാന്‍ അനുമതി

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വിരമിച്ച 60 വയസ്സിന് താഴെ പ്രായമുള്ളവരും ശാരീരികക്ഷമതയുള്ളവരും താല്പര്യമുള്ളവരുമായ പോലീസുകാരെ പ്രതിമാസം 3000 രൂപ ഓണറേറിയം നല്‍കി കായിക പരിശീലകരായി നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപെന്‍ഡ് വിതരണം 1-1-2015 ന്

പാലക്കാട് ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസിന്റെ ഭരണനിയന്ത്രണ പ്രദേശത്തുളളതും അട്ടപ്പാടി ബ്ളോക്കൊഴികെയുളള മണ്ണാര്‍ക്കാട്, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളുടെ പരിധിയിലുളള ഒന്ന് മുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്ന വിവിധ സ്കൂളുകളിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഗഡു പ്രതിമാസ സ്റൈപെന്‍ഡ് 2015 ജാനുവരി ഒന്നിന് പാലക്കാട് ജില്ലാ ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസില്‍ വിതരണം ചെയ്യും. സ്ഥാപന മേധാവികള്‍, വിദ്യാര്‍ത്ഥികളുടെ ജാതി, ക്ളാസ് തിരിച്ചുളള ലിസ്റ്, മുന്‍ വര്‍ഷങ്ങളില്‍ കൈപ്പറ്റിയ തുകയുടെ അക്വിറ്റന്‍സ് സഹിതമെത്തി തുക കൈപ്പറ്റണം. ഫോണ്‍ : 9496070366.

Monday 29 December 2014

കിച്ചണ്‍- കം-സ്റ്റോര്‍ മാര്‍ഗനിര്‍ദ്ദേശത്തിന് യോഗം നടത്തും

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ കിച്ചണ്‍-കം-സ്റോര്‍ നിര്‍മ്മിക്കുന്നതിന് തിരഞ്ഞെടുത്ത സ്കൂളുകളിലെ പ്രധാധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിായി യോഗം നടത്തും. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക് ഡിസംബര്‍ 31 രാവിലെ 10 ന് മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്ക്കൂളിലും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക്  ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് 2.30 ന് ഒറ്റപ്പാലം സ്കൌട്ട് ഭവിലും, പാലക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക് 2015 ജുവരി ഒന്നിന് രാവിലെ 10.30 ന് മോയന്‍സ് ഹൈസ്ക്കൂളിലുമാണ് യോഗം നടത്തുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ബന്ധപ്പെട്ട പ്രധാധ്യാപകരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.

എസ് എസ് എല്‍ സി പരീക്ഷക്ക്‌ പുതിയ പരീക്ഷ കേന്ദ്രം

2015 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക്‌ പുതിയ പരീക്ഷ കേന്ദ്രം / ക്ലബ്ബിംഗ് പരീക്ഷ കേന്ദ്രം അനുവദിച്ചുകൊണ്ട് പരീക്ഷ കമ്മിഷണറുടെ സെക്രെട്ടറി ഉത്തരവ് പുറപ്പെടുവിച്ചു

പുനര്‍വിന്യസിച്ചു

2014-15 വര്ഷം തസ്തിക നിര്‍ണയ ഉത്തരവ് പ്രകാരം പുറത്താവുന്ന തമിള്‍ എല്‍ പി എസ എ / യു പി എസ എ എന്നിവരെ പുനര്‍വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് ഡി ഡി ഇ പുറപ്പെടുവിച്ചു..

യു - ഡൈസ് വിവര ശേഖരണം

വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തല്‍, EDUCATIONAL DEVELOPMENT INDICATOR (EDI) തയ്യാറാക്കല്‍ SSA / RMSA എന്നിവയുടെ പദ്ധതി രൂപീകരണം എന്നീ ആവശ്യങ്ങള്‍ക്ക് പ്രയോജനകരമായ    യു - ഡൈസ് വിവര ശേഖരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്നായി സര്‍ക്കാരില്‍നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ ചുവടെ:
സ്കൂളിന്റെ പൊതു വിവരങ്ങള്‍, ഭൌതിക സാഹചര്യങ്ങള്‍, 1 മുതല്‍ 10 വരെയുള്ള കുട്ടികള്‍, അദ്ധ്യാപകര്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കുന്നതിനുള്ള ചുമതല സ്കൂള്‍ പ്രധാനാദ്ധ്യാപകനാണ്. പ്രധാനാദ്ധ്യാപകന്‍ പരിശോധിച്ച് ഒപ്പിട്ടു മാത്രമേ ഓരോ സ്കൂളിന്റെയും വിവരങ്ങള്‍ ബി ആര്‍ സി / ആര്‍ എം എസ് എ ക്ക് കൈമാറാവൂ. തെറ്റായതോ അപൂര്‍ണമായതോ ആയ വിവരങ്ങള്‍ നല്‍കാന്‍ പാടില്ല. ഡിസംബര്‍ 31 നു മുമ്പായി ഈ പ്രക്രിയ പൂര്‍ത്തിയാക്കണം. 

സഞ്ചയ്ക പാസ്‌ ബുക്ക്‌ , ലെഡ്ജര്‍ വിതരണംചെയ്യും

സഞ്ചയ്ക നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം നടത്തുന്നതിലേക്ക് ആവശ്യമായ പാസ് ബുക്ക്‌ കണക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള ലെഡ്ജര്‍ എന്നിവ വിതരണത്തിന്നായി ദേശീയ സമ്പാദ്യ പദ്ധതി DEPUTY DIRECTOR ഉടെ കാര്യാലയത്തില്‍ ലഭ്യമായിട്ടുണ്ട്. ആയതു സ്വീകരിക്കാന്‍ വേണ്ട നടപടി എല്ലാ പ്രധാനാദ്ധ്യപകരും ഉടന്‍തന്നെ കൈക്കൊള്ളണം.

Sunday 28 December 2014

MOST URGENT

re post-വിജയശ്രീ പദ്ധതി - അവലോകനത്തിനു ഓണ്‍ലൈന്‍ പ്രൊ ഫോമ 
30/12/2014 ന് ചേരുന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗം വിജയശ്രീ പദ്ധതി അവലോകനം ചെയ്യുന്നു. അതിലേക്ക് ആവശ്യമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്നായി  സ്കൂളുകളില്‍ നടത്തിയ അവധിക്കാല സഹവാസ ക്യാമ്പിന്‍റെ വിശദാംശങ്ങള്‍ നേരത്തെതന്നെ നല്‍കിയിരുന്ന അവലോകന ഫോര്‍മാറ്റില്‍ തയ്യാറാക്കി 27/12/2014 വൈകുന്നേരം 4 മണിക്ക് മുമ്പായി ഇമെയില്‍  ചെയ്യാന്‍ എല്ലാ പ്രധാനാധ്യപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ചു പ്രധാനാധ്യപകര്‍ മാത്രമാണ് റെസ്പോണ്‍സ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രധാനാധ്യപകരുടെ സൌകര്യാര്‍ത്ഥം ഡേറ്റ സബ്മിറ്റ് ചെയ്യുന്നതിന്നായി ഓണ്‍ലൈന്‍ പ്രോഫോമ ഡിസൈന്‍ ചെയ്തിട്ടുണ്ട്. എല്ലാ പ്രധാനാദ്ധ്യപകരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനകം ഡേറ്റ സബ്മിറ്റ് ചെയ്തിട്ടുള്ളവരും ഓണ്‍ലൈന്‍ സൗകര്യം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എങ്കില്‍ മാത്രമേ ഡേറ്റ ക്രോഡീകരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ. ഓണ്‍ലൈന്‍ സബ്മിഷന്‍ 29/12/2014 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ പ്രോഫോമ ലഭിക്കുന്നതിനുള്ള ലിങ്ക് ചുവടെ:

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്. യു.ഐ.ഡി. അനുസരിച്ചുള്ള 2014-15 ലെ തസ്തിക നിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തികനിര്‍ണ്ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്തികകളും മാത്രമേ അനുവദിക്കുകയുള്ളൂ. ഇതിന്‍പ്രകാരം അധികമായി വരുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാരിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. യു.ഐ.ഡി. അനുസരിച്ച് 2014-15 ലെ തസ്തികനിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തിക നിര്‍ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും. മാനേജര്‍മാര്‍ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന നിയമന ഉത്തരവുകളിലും ഒഴിവുകള്‍ നികത്തുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിലും തസ്തികനിര്‍ണ്ണയം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളിലെ വ്യവസ്ഥകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും വ്യക്തമായി ഉള്‍പ്പെടുത്തണം. കെ.ഇ.ആര്‍.പ്രകാരം 1:45 അനുപാതത്തില്‍ തന്നെ തസ്തികനിര്‍ണ്ണയം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രൊമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2013-14 മുതല്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് 1 : 45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമല്ലാതെ വരുന്ന പക്ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ 1:30, അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ 1: 35 എന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമെങ്കില്‍ അംഗീകരിക്കും. 2014-15 മുതല്‍ 1:45 അനുപാതത്തില്‍ മാത്രമേ മേല്‍പ്പറഞ്ഞ സ്ഥിരം ഒഴിവുകളിലെ തസ്തികനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന നിബന്ധനയ്ക്ക് വിധേയമായി ഒരു പ്രത്യേക നടപടിയെന്ന നിലയില്‍ ഒറ്റത്തവണത്തേയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നല്‍കുന്നത്. സ്ഥലം മാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളിലും അവധി ഒഴിവുകളിലും നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അവ അംഗീകൃത തസ്തികകളാണെന്ന് എ.ഇ.ഒ/ഡി.ഇ.ഒ ഉറപ്പുവരുത്തണം. 31.3.2011 ന് മുമ്പ് റഗുലര്‍ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റത്തവണ മാത്രം ഉള്ള ഒരു താത്ക്കാലിക നടപടി മാത്രമാണ് അദ്ധ്യാപക ബാങ്ക്. ഇനി അദ്ധ്യാപക ബാങ്കില്‍ അധികമായി ആരെയും ഉള്‍പ്പെടുത്തില്ല. സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും എയ്ഡഡ് സ്‌കൂളില്‍ നിന്നും അധിമായി അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകരുടെ രണ്ട് പ്രത്യേക ലിസ്റ്റുകള്‍ റവന്യൂ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കണം. സീനിയോറിറ്റി അടിസ്ഥാനമാക്കി ഓരോ വിഭാഗത്തെയും (എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഭാഷാധ്യാപകര്‍, എന്നിങ്ങനെ) ഇതില്‍ഉള്‍പ്പെടുത്തണം. റവന്യൂ ജില്ലാടിസ്ഥാനത്തിലും ഓരോ വിഭാഗത്തിന്റെയും സീനിയോറിറ്റി അടിസ്ഥാനമാക്കിയും സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ലിസ്റ്റുകള്‍ തയ്യാറാക്കണം. യു.ഐ.ഡി.യില്‍ കൃത്രിമം കാട്ടി നടത്തിയ അനധികൃത നിയമനം, ജനനത്തീയതിയിലെ മാനദണ്ഡം മറികടന്നുള്ള നിയമനം നിര്‍ദ്ദിഷ്ടയോഗ്യതയില്ലാത്ത നിയമനം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാരെ അദ്ധ്യാപകബാങ്കിലെ ലിസ്റ്റില്‍ നിന്നും അനുബന്ധ ലിസ്റ്റില്‍ നിന്നും 1.10.2011 ലെ പാക്കേജ് ഉത്തരവിന്റെ അനുബന്ധലിസ്റ്റില്‍ നിന്നും നിരുപാധികം നീക്കം ചെയ്യും. ഇതുമൂലം സര്‍ക്കാരിനോ അദ്ധ്യാപകര്‍ക്കോ എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മാനേജരുടെ ബാദ്ധ്യതയായി കണക്കാക്കി കെ.ഇ.ആറില്‍ അനുശാസിക്കും വിധം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. എല്ലാ കുട്ടികളുടെയും യു.ഐ.ഡി.പ്രകാരമുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്ന ജോലി 28.02.2015 ന് മുമ്പായി തീര്‍ക്കണം. കെ.ഇ.ആറില്‍ ഭേദഗതികള്‍ വരുത്തി അദ്ധ്യാപകരുടെ അന്തിമലിസ്റ്റ് 31.05.2015 നുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റ് തീരുമാനിക്കുന്നത് സര്‍ക്കാര്‍ തലത്തിലായിരിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുകളുണ്ടാകുന്ന പക്ഷം ബാങ്കില്‍ അദ്ധ്യാപകര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ മാത്രമേ നിയമിക്കാവൂ. അധ്യാപക ബാങ്കില്‍ ജില്ലാടിസ്ഥാനത്തില്‍ ആരും അവശേഷിക്കുന്നില്ലെങ്കില്‍ മാത്രമേ ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുളളൂ. എയിഡഡ് അധ്യാപക ബാങ്കില്‍ നിന്നുമാത്രം നിയമനം നടത്തേണ്ട ഒഴിവുകള്‍ ബന്ധപ്പെട്ട മാനേജര്‍മാര്‍ അധ്യാപക ബാങ്കില്‍ നിന്ന് സ്വമേധയാ നിയമനം നടത്തി 48 മണിക്കൂറിനുളളില്‍ അതത് എ.ഇ./ഡി.ഇ.ഒ മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അധ്യാപകബാങ്കിലുള്‍പ്പെട്ടവര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍/ മാനേജര്‍മാര്‍ നല്‍കുന്ന നിയമനം സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. നിയമന ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനുളളില്‍ സ്‌കൂളില്‍ ജോയിന്‍ ചെയ്യാത്ത അധ്യാപകരെ ഉടനടി ബാങ്കില്‍നിന്ന് നീക്കം ചെയ്യും. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ട സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സംബന്ധിച്ച് ജി.ഒ. (പി) 199/11 പ്രകാരമുളള വ്യവസ്ഥകളും കെ.ഇ.ആര്‍ വ്യവസ്ഥകളും ബാധകമായിരിക്കും. ഉചിതമായ പുനര്‍വിന്യാസം ലഭിക്കുന്നതുവരെ ബാങ്കിലുള്‍പ്പെട്ടവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മാതൃസ്‌കൂളുകളില്‍ നിന്ന് തന്നെ ശമ്പളം ലഭിക്കും. അധ്യാപക ബാങ്കിലുള്‍പ്പെട്ട് പുനര്‍വിന്യാസിക്കുന്ന അധ്യാപകരുടെ ശമ്പളവിതരണം സ്പാര്‍ക്ക് വഴിയായിരിക്കും. ബാങ്കില്‍ തുടരുന്ന അധ്യാപകര്‍ പുനര്‍വിന്യാസിക്കപ്പെട്ടതിനു ശേഷം അവരുടെ ശമ്പളബില്ലുകള്‍ മാറേണ്ടതും വിതരണം ചെയ്യേണ്ടതും മാതൃസ്‌കൂളിന്റെ ചുമതലയുളള എ.ഇ/ ഡി.ഇ.ഒ മാര്‍ ആയിരിക്കും. സ്‌കൂളുകളില്‍ യു.ഐ.ഡി./ഇ.ഐ.ഡി. പ്രകാരമുളള കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അതത് എ.ഇ.ഒ/ ഡി.ഇ.ഒ മാര്‍ പരിശോധന നടത്തണം. യു.ഐ.ഡി. അടിസ്ഥാനമാക്കിയുളള തസ്തികാനിര്‍ണ്ണയം നടന്നുകഴിഞ്ഞാല്‍ അര്‍ഹതയുളള സ്‌കൂളുകളില്‍ ഒരു ഉന്നതതല പരിശോധന അതത് ഡി.ഇ.ഒ (എല്‍.പി./ യു.പി. സ്‌കൂളുകളില്‍)/ ഡെപ്യൂട്ടി ഡയറക്ടര്‍ (ഹൈസ്‌കൂളുകളില്‍) നടത്തി അധിക ഡിവിഷന് അര്‍ഹതയുണ്ടെങ്കില്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യണം. തസ്തികനിര്‍ണ്ണയ ഉത്തരവുകള്‍ക്കെതിരെയുളള അപ്പീലുകള്‍ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം മാനേജര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്. അപ്പീല്‍ ലഭിച്ചുകഴിഞ്ഞാല്‍ രണ്ടു മാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അത് തീര്‍പ്പാക്കണം. ഈ തീര്‍പ്പാക്കലിനെതിരെ മാനേജര്‍ റിവിഷന്‍ പെറ്റീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ ആയത് ഉത്തരവ് ലഭിച്ച 30 ദിവസത്തിനകം തന്നെ നല്‍കണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിക്കുന്ന റിവിഷന്‍ പെറ്റീഷനുകളും രണ്ടു മാസത്തിനകം തീര്‍പ്പാക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസഡയറക്ടറുടെ തീരുമാനത്തിനെതിരെ സര്‍ക്കാരില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുണ്ടെങ്കില്‍ ആയത് ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം നല്‍കണം. റിവിഷന്‍ പെറ്റീഷനുകള്‍ ലഭിച്ച് മൂന്നു മാസത്തികനം തീര്‍പ്പാക്കേണ്ടതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലെ അധിക തസ്തികകളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അനുവദിക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. (വിശദവിവരങ്ങള്‍ പി.ആര്‍.ഡി. ഇ-മെയിലിലും വെബ്‌സൈറ്റിലും www.prd.kerala.gov.in) ലഭ്യമാണ്.) 

വിക്രം സാരാഭായി ഡോക്യുമെന്ററി വിക്ടേഴ്‌സ് ചാനലില്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൗത്യത്തിന്റെ പിതാവായ ഡോ.വിക്രം സാരാഭായിയുടെ ഓര്‍മ്മദിനമായ ഡിസംബര്‍ 30-ന് ചൊവ്വാഴ്ച രാവിലെ ഏഴിനും രാത്രി എട്ടുമണിക്കും വിക്ടേഴ്‌സ് ചാനലില്‍ വിക്രം സാരാഭായ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും. അന്ന് രാവിലെ എട്ടുമണിക്കും വൈകുന്നേരം 5.30-നും വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ.എം.ചന്ദ്രദത്തനുമായുള്ള അഭിമുഖവും സംപ്രേഷണം ചെയ്യും. 

പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് വേണ്ട പരിശോധനകളും ആവശ്യമായ ഇന്‍സുലിനും സൗജന്യമായി നല്‍കുന്നു. 18 വയസ് പൂര്‍ത്തിയാകാത്തവരാകണം. മൊബൈല്‍ 9562700200, 9446122177, 9961988167.

പ്രകൃതി ദുരന്തം
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക്‌ അടിയന്തര സഹായം

പ്രകൃതി ദുരന്തം വന്‍ നാശം വിതച്ച ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക്‌ അടിയന്തര സഹായം ലഭ്യമാക്കുന്നതിന്നായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം ജില്ല ട്രഷറിയില്‍ റിലീഫ് ഫണ്ട്‌ (Special TSB Account No. 82) ആരംഭിച്ചു. ടി ഫണ്ടിലേക്ക് എല്ലാ അദ്ധ്യാപക / അനദ്ധ്യാപക ജീവനക്കാരുടെയും സംഭാവന ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ ചെക്ക്‌ / ഡി ഡി / മണി ഓര്‍ഡര്‍ മുഖേന അയക്കുകയോ അഥവാ തുക പണമായി നേരിട്ട് ധനകാര്യ (ഫണ്ട്സ്) വകുപ്പില്‍ എത്തിക്കുകയോ ചെയ്യണമെന്നു എല്ലാ സ്കൂള്‍ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

 ഭാഷാദ്ധ്യാപകാര്‍ക്ക് സ്ഥാനക്കയറ്റം-
താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2014-15 അദ്ധ്യയനവര്‍ഷം ഭാഷാദ്ധ്യാപകാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതിലെക്കായി താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് ഡി ഡി ഇ പ്രസിദ്ധീകരിച്ചു. അക്ഷേപമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാനാദ്ധ്യപകര്‍ സാക്ഷ്യപ്പെടുത്തി 5/1/2015 നു മുമ്പായി ഡി ഡി ഇ യിലെ എ3 സെക്ഷനില്‍ നേരിട്ട് സമര്‍പ്പിക്കണം.

HSA (Core Subject) ന്‍റെ ഓണ്‍ലൈന്‍ രണ്ടാം ഘട്ട സ്ഥലംമാറ്റം-
താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു


2014-15 വര്‍ഷത്തെ HSA (Core Subject) ന്‍റെ ഓണ്‍ലൈന്‍ രണ്ടാം ഘട്ട സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള താല്‍ക്കാലിക ലിസ്റ്റ് ഡി ഡി ഇ പ്രസിദ്ധീകരിച്ചു. ടി ലിസ്റ്റില്‍ അക്ഷേപമുള്ളവര്‍ പരാതി 30/12/2014 നുള്ളില്‍ നേരിട്ട് ഡി ഡി ഇ ക്ക് സമര്‍പ്പിക്കണം.

MOST URGENT

വിജയശ്രീ പദ്ധതി - അവലോകനത്തിനു ഓണ്‍ലൈന്‍ പ്രൊ ഫോമ 

30/12/2014 ന് ചേരുന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗം വിജയശ്രീ പദ്ധതി അവലോകനം ചെയ്യുന്നു. അതിലേക്ക് ആവശ്യമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്നായി  സ്കൂളുകളില്‍ നടത്തിയ അവധിക്കാല സഹവാസ ക്യാമ്പിന്‍റെ വിശദാംശങ്ങള്‍ നേരത്തെതന്നെ നല്‍കിയിരുന്ന അവലോകന ഫോര്‍മാറ്റില്‍ തയ്യാറാക്കി 27/12/2014 വൈകുന്നേരം 4 മണിക്ക് മുമ്പായി ഇമെയില്‍  ചെയ്യാന്‍ എല്ലാ പ്രധാനാധ്യപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ചു പ്രധാനാധ്യപകര്‍ മാത്രമാണ് റെസ്പോണ്‍സ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രധാനാധ്യപകരുടെ സൌകര്യാര്‍ത്ഥം ഡേറ്റ സബ്മിറ്റ് ചെയ്യുന്നതിന്നായി ഓണ്‍ലൈന്‍ പ്രോഫോമ ഡിസൈന്‍ ചെയ്തിട്ടുണ്ട്. എല്ലാ പ്രധാനാദ്ധ്യപകരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനകം ഡേറ്റ സബ്മിറ്റ് ചെയ്തിട്ടുള്ളവരും ഓണ്‍ലൈന്‍ സൗകര്യം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എങ്കില്‍ മാത്രമേ ഡേറ്റ ക്രോഡീകരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ. ഓണ്‍ലൈന്‍ സബ്മിഷന്‍ 29/12/2014 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ പ്രോഫോമ ലഭിക്കുന്നതിനുള്ള ലിങ്ക് ചുവടെ:





Saturday 27 December 2014

വിജയശ്രീ പദ്ധതി - അവലോകനം 

30/12/2014 ന് ചേരുന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗം വിജയശ്രീ പദ്ധതി അവലോകനം ചെയ്യുന്നു. അതിലേക്ക് ആവശ്യമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്നായി  സ്കൂളുകളില്‍ നടത്തിയ അവധിക്കാല സഹവാസ ക്യാമ്പിന്‍റെ വിശദാംശങ്ങള്‍ നേരത്തെതന്നെ നല്‍കിയിരുന്ന അവലോകന ഫോര്‍മാറ്റില്‍ തയ്യാറാക്കി ഇന്ന് (27/12/2014) വൈകുന്നേരം 4 മണിക്ക് മുമ്പായി ഇമെയില്‍  ചെയ്യണം.

Friday 26 December 2014

Master Shafeek Committee Report

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്  സമഗ്രമായി പഠിച്ചു അവ തടയുന്നതിന്നായി എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും എന്ന് ശുപാര്‍ശ  ചെയ്യുന്നതിന്നായി രൂപീകരിച്ച Master Shafeek Committee ഗവണ്മെന്റിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനു  കാബിനറ്റ്‌ അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്. ആ റിപ്പോര്‍ട്ട്‌ ഇ മെയില്‍ സന്ദേശമായി അയച്ചുകൊണ്ട്  അതിലെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ചുപേര്‍ മാത്രമേ റിപ്പോര്‍ട്ട്‌ സമര്‍പ്പിചിട്ടുള്ളൂ. റിപ്പോര്‍ട്ട്‌ ഇനിയും സമര്‍പ്പിക്കാത്തവര്‍ ആയതു 10/1/2015 നു മുമ്പായി സമര്‍പ്പിക്കണം. Master shafeek Committee റിപ്പോര്‍ട്ടിലെ കാതലായ നിര്‍ദേശങ്ങള്‍:
  • കുട്ടികളുടെ സംരക്ഷണത്തിന്നായി രൂപീകരിച്ചിട്ടുള്ള Child Welfare Committees (CWCs) നു കൂടുതല്‍ ഭൌതിക സാഹചര്യങ്ങളും manpower ഉം നല്‍കി ശക്തിപ്പെടുത്തണം.
  • സമൂഹത്തിലെ ചില കുടുംബങ്ങളില്‍ കുട്ടികള്‍ അതിക്രമിക്കപ്പെടാനുള്ള  സാധ്യത വളരെയനു ധികം ആണെന്ന് കണ്ടെത്താന്‍ കഴിയും. കുട്ടികളുമായി കൂടുതല്‍ ഇടപഴകുന്നതിനു അവസരം ഉള്ള സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍, അദ്ധ്യാപകര്‍, സ്കൂള്‍ കൌണ്‍സിലര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ / ആശ പ്രവര്‍ത്തകര്‍, വാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് കുട്ടികളിലെ നേരിയ സ്വഭാവ വ്യത്യാസം പോലും ശ്രദ്ധിച്ചു പ്രശ്ന സാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയും. ആകയാല്‍ മേല്‍പറഞ്ഞവരെ ഉള്‍പ്പെടുത്തി "First-Line Agents" രൂപീകരിക്കണം.
  • അതിക്രമ സാധ്യതയുള്ള കുടുംബങ്ങളില്‍നിന്ന് വരുന്ന കുട്ടികളെ  കണ്ടെത്തി അവരുടെ വിശദാംശങ്ങള്‍ ക്ലാസ് തലത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി എല്ലാ സ്കൂള്‍ പ്രഥമാദ്ധ്യപകരും സൂക്ഷിക്കണം. 
  • കുട്ടി അതിക്രമിക്കപ്പെട്ടതായി സംശയം തോന്നിയാല്‍ ഉടന്‍തന്നെ  കുട്ടിയുടെ വിവരങ്ങള്‍ First-Line ഏജന്റുമാര്‍ CWC യെയും അടുത്തുള്ള State Juvenile Police Station ലോ Police Station ലോ അറിയിക്കണം.
  • CWC യാണ് അത്തരം കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കേണ്ടത്‌. അതിനു ചെലവായ സംഖ്യ  District Social Justice Officer അനുവദിക്കും.
  • എല്ലാ സ്കൂളുകളിലും Drop Boxes സൂക്ഷിച്ചു കുട്ടികള്‍ക്കോ അവരുടെ സുഹൃത്തുക്കള്‍ക്കോ ഉണ്ടായ ദുരനുഭവങ്ങള്‍ രേഖപ്പെടുത്തി Drop Box ല്‍ ഇടാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.
  • അദ്ധ്യാപകര്‍ക്ക് ഈ വിഷയത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഓരോ സ്കൂളുകളിലും പ്രഥമാദ്ധ്യാപകരെ സഹായിക്കുന്നതിന്നായി ഒരു Nodal Teacher നെ നിയോഗിക്കേണ്ടതാണ് . 
  • Child Line ന്‍റെ പ്രവര്‍ത്തനം സംസ്ഥാനത്താകെ വ്യപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളിലും ഒരു Child Line Volunteer Teacher എ identify ചെയ്യണം. 

Quality Tracking 2014-15

നാലാം തരം മലയാളത്തിന്‍റെ പാദ വാര്‍ഷിക മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടു പാലക്കാട്‌ SSA യും DIET ഉം സംയുക്തമായി നല്‍കുന്ന നിര്‍ദേശം ചുവടെ: 



കെ-ടെറ്റ് 2014 -പരീക്ഷയില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന

2014 കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന 2014 ഡിസംബര്‍ 29 , 30 തീയ്യതികളില്‍ പാലക്കാട്‌ ഡി ഇ ഒ ഓഫീസില്‍വെച്ച് ചുവടെ ചേര്‍ത്ത schedule പ്രകാരം നടക്കും.
 കാറ്റഗറി
സര്‍ട്ടിഫിക്കറ്റ് പരിശോധനാ സമയം
കാറ്റഗറി - I
29/12-2014- 10 am to 1.15 pm
കാറ്റഗറി - II
29/12/2014- 2 pm to 4.30 pm
കാറ്റഗറി - III
30/12/2014- 10 am to 1.15 pm
കാറ്റഗറി - IV
30/12/2014 - 2 pm to 4.30 pm
എല്ലാ സര്‍ട്ടിഫിക്കറ്റ്സിന്റെയും ഹാള്‍ടിക്കറ്റിന്റെയും ഒറിജിനലും ഒരു ഫോട്ടോകോപ്പിയും പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.

Thursday 25 December 2014

അദ്ധ്യാപക ബാങ്ക്-
തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍-
മാര്‍ഗരേഖകള്‍ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു

1-10-2011 ലെ GO (P) No.199/11/G Edn ഉത്തരവ് മുഖേനയുള്ള അദ്ധ്യാപക പാക്കേജിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും 2010-11 വര്ഷം അനുവദിച്ച തസ്തികകളില്‍ നിയമനാംഗീകാരത്തോടെ തുടരുന്ന 31-3-2011 വരെ നിയമനം ലഭിച്ച റഗുലര്‍ അദ്ധ്യാപകരില്‍ 2014-15 ലെ തസ്തിക നിര്‍ണയം നടത്തിയപ്പോള്‍ അധികമായി വരുന്ന അദ്ധ്യാപകരെ ഉള്‍പ്പെടുത്തി അദ്ധ്യാപക ബാങ്ക് രൂപവല്‍ക്കരിക്കുന്നത് സംബന്ധിച്ചും അതിന്‍റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ചും തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖകള്‍ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

Wednesday 24 December 2014

കോണ്ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം 

2015 വര്‍ഷത്തില്‍ ഉണ്ടാകുന്ന ഹൈ സ്കൂള്‍ / ട്രെയിനിംഗ് സ്കൂള്‍ പ്രധാനാദ്ധ്യപകര്‍ / എ ഇ ഒ മുതല്‍ എ ഡി പി ഐ വരെയുള്ള ടീച്ചിംഗ് വിഭാഗം തസ്തികകളിലേക്കും മിനിസ്റീരിയാല്‍ വിഭാഗം തസ്തികകളിലേക്കും ഉദ്യോഗക്കയറ്റം നല്‍കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി കൂടി സെലക്ട്‌ ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. ഇതിന്നായി  31/12/2014 വരെയുള്ള കോണ്ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ടും  7/1/2015 നകം ഡി ഡി ഇ ക്ക് സമര്‍പ്പിക്കണം. പ്രധാനാദ്ധ്യപകര്‍, എ ഇ ഒ, DIET പ്രിന്‍സിപ്പല്‍ എന്നിവരുടേത് ഡി ഇ ഒ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്‌. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

സ്കൂളുകളില്‍ ആര്‍ട്ട് ഗാലറി 

ആര്‍ട്ട്‌ ഗാലറി സ്ഥാപിക്കുന്നതിന് തെരഞ്ഞെടുത്ത സ്കൂളുകളുടെ പട്ടിക കേരള ലളിതകലാ അക്കാദമിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Scholarship alert - The Hindu

Scholarship alert - The Hindu

Tuesday 23 December 2014

ഗുരു സര്‍ഗം - സ്ലൈഡ് ഷോ

വിജയശ്രീ
സഹവാസ പഠന ക്യാമ്പുകള്‍ - റിവ്യൂ ഫൊര്‍മാറ്റ് 

വിജയശ്രീ അവധിക്കാല സഹവാസ പഠന ക്യാമ്പുകള്‍ അവലോകനം ചെയ്യുന്നതിനുള്ള മാതൃക ഫൊര്‍മാറ്റ് ചുവടെ:

അദ്ധാപക കലോത്സവം - സ്ലൈഡ് ഷോ

Smart Energy Program

ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനു സ്കൂളുകളില്‍ Energy Management Center ന്‍റെ Smart Energy Program നടത്തുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കി.

യു എസ് എസ് പരീക്ഷയുടെ റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചു

2013-14 വര്‍ഷത്തെ യു എസ് എസ് പരീക്ഷയുടെ റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചു. സബ് ജില്ല തിരിച്ചുള്ള റിസള്‍ട്ട്‌ ചുവടെ:


 കുട്ടികള്‍ക്ക് സൌജന്യ സ്കൂള്‍ യുനിഫോം വിതരണം 2014-15

എയിഡഡ്  മേഖലയിലെ സ്കൂളുകളില്‍ 2014-15 അദ്ധ്യയനവര്‍ഷം പുതുതായി പ്രവേശനം ലഭിച്ച അര്‍ഹരായ (1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ ദാരിദ്ര്യരേഖക്ക് മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള) എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജോഡി യുനിഫോമിന് തയ്യല്‍ക്കൂലി ഉള്‍പ്പെടെ 200/- രൂപ നിരക്കില്‍ ഒരു കുട്ടിക്ക് 2 ജോഡി യുനിഫോം  അനുവദിക്കുകയും അപ്രകാരം അനുവദനീയമായ തുക സ്കൂള്‍ പി ടി എ / എസ് എം സി കള്‍ക്ക് പണമായി നല്‍കുന്നതിനും നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആവശ്യമുള്ള തുക ഡയറക്ടര്‍ എ ഇ ഒ മാര്‍ക്ക് ഡി ഡി ഇ മുഖാന്തരം അനുവദിച്ചു

  • പ്രധാനാദ്ധ്യാപകര്‍ അര്‍ഹരായ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു തുക എ ഇ ഒ ഓഫീസില്‍ നിന്നും കൈപ്പറ്റി പി ടി എ / എസ് എം സി കള്‍ മുഖാന്തരം അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള യുനിഫോം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.
  • പി ടി എ / എസ് എം സി കള്‍ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുനിഫോം ലഭ്യമാക്കുകയും വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ ക്ലാസ് തിരിച്ചു ഒരു രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുകയും പകര്‍പ്പ് ബന്ധപ്പെട്ട എ ഇ ഒ വിനു തുക കൈപ്പറ്റി 2 ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം.
  • എ ഇ ഒ മാര്‍ തുക സംബന്ധിച്ച വിനിയോഗ സര്‍ട്ടിഫിക്കറ്റ് 31/12/2014 നു മുമ്പ് ഡി ഡി ഇ ക്ക് സമര്‍പ്പിക്കണം. 

Monday 22 December 2014

wifs program- latest directions

സ്കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഓരോ iron folic acid ഗുളികയും വര്‍ഷത്തില്‍ 2 തവണ വിര നശീകരണ ഗുളികയും വിതരണം ചെയ്യുന്നതിന് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ഡയറക്ടര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

  • 2014 ഒക്ടോബര്‍ മാസം മുതല്‍ ഗുളിക വിതരണം സംബന്ധിച്ച വിവരങ്ങള്‍ it@school തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തന്നെ കൈകാര്യം ചെയ്യണം. 2014 സെപ്റ്റംബര്‍ മാസം വരെ മുന്‍പ് ചെയ്തിരുന്നതുപോലെ Annexure Form ല്‍ തയ്യാറാക്കി സമര്‍പ്പിക്കണം.
  • സ്കൂളുകളില്‍ വിതരണത്തിന് ആവശ്യമുള്ള ഗുളിക ലഭ്യമല്ലെങ്കില്‍ ആ വിവരം അതതു മെഡിക്കല്‍ ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.
  • കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇവിടെ.

Saturday 20 December 2014

റണ്‍ കേരള റണ്‍ : പാലക്കാടും ഓടാന്‍ തയ്യാറെടുക്കുന്നു

കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസ്ന്‍റെ മുന്നോടിയായി സംസ്ഥാ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ എന്ന കൂട്ടയോട്ടം വന്‍ വിജയമാക്കാന്‍ ജില്ലയിലും തയ്യാറെടുപ്പ് തുടങ്ങി. ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിായി ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി എ.ഡി.എം. കെ. ഗണേശ ചുമതലപ്പെടുത്തി. മുന്‍സിപ്പല്‍, പഞ്ചായത്ത് അധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന കൂടിയാലോച യോഗം വിളിക്കാും തീരുമാിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടയോട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന റണ്‍ കേരള റണ്‍ ജുവരി 20 നു രാവിലെ 10.30 നാണ് നടത്തുന്നത്. പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. സംസ്ഥാത്താകെ 7000 പോയിന്റുകളിലാണ് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കാളികളാവാന്‍ കേരളത്തിലെ ഭൂരിപക്ഷം സ്കൂളുകളും മറ്റ് സ്ഥാപങ്ങളും രജിസ്റര്‍ ചെയ്തു കഴിഞ്ഞു. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ അഞ്ഞൂറില്‍ കൂടുതല്‍ അംഗങ്ങളുളള സ്കൂളുകള്‍, സ്ഥാപങ്ങള്‍ എന്നിവക്ക് രണ്ട് ദിവസത്തികം രജിസ്റര്‍ ചെയ്യാം. ഇതില്‍ കുറവ് അംഗങ്ങളുളള സ്കൂളുകള്‍ക്കും സ്ഥാപങ്ങള്‍ക്കും ജനുവരി ആദ്യവാരം രജിസ്ട്രേഷന് അവസരം നല്‍കും. രജിസ്ട്രേഷും മറ്റ് സംശയ നിവാരണങ്ങള്‍ക്കുമായി ടോള്‍ ഫ്രീ മ്പര്‍ ഉടന്‍ നിലവില്‍ വരും. ഓരോ ജില്ലയിലും ഓടുന്നതിനുളള പോയിന്റുകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0491 2109988.

National Scheme for Incentive to Girls for Secondary Education

ഇന്‍സെന്‍റ്റീവിനായുള്ള വാറന്റ്സ് ഡയറക്ടര്‍ക്ക് നല്‍കുമ്പോള്‍ അതിന്‍റെ കൂടെ കുട്ടിയുടെ ബാങ്ക് അക്കൌണ്ട് പാസ് ബുക്കിന്‍റെ ആദ്യപേജിന്‍റെ പകര്‍പ്പ് പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത് ഉള്‍ക്കൊള്ളിക്കാന്‍ നിര്‍ദേശം ലഭിച്ചു. ആകയാല്‍ ഇന്‍സെന്‍റ്റീവിനു അര്‍ഹരായ കുട്ടികളുടെ ബാങ്ക് അക്കൌണ്ട് പാസ് ബുക്കിന്‍റെ ഫോട്ടോ കോപ്പി സമര്‍പ്പിക്കണം.

സ്നേഹപൂര്‍വ്വം പദ്ധതി-
ഈ വര്ഷം മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം

വിവിധ സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ ഇരുവരും മരണമടയുകയോ അഥവാ അവരില്‍ ഒരാള്‍ മരണപ്പെടുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമോ സാമ്പത്തികപരമോ ആയ കാരണങ്ങളാല്‍ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനു കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ അതിനു  ഉപകരിക്കുംവിധം പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനു 2014-15 വര്ഷം മുതല്‍ കുട്ടി പഠിക്കുന്ന സ്കൂളിലെ മേധാവി മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇവിടെ.

Friday 19 December 2014

വിക്ടേഴ്‌സില്‍ പുതിയ പരമ്പര ജോബ് ന്യൂസ്

വിക്ടേഴസില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വേണ്ടി തൊഴില്‍മേഖലയും തൊഴില്‍ അവസരങ്ങളും പരിചയപ്പെടുത്തുന്ന ജോബ് ന്യൂസ് ആരംഭിക്കുന്നു. ഗവണ്‍മെന്റ്, പ്രൈവറ്റ് ബാങ്കിംഗ് മേഖല, പി.എസ്.സി., യു.പി.എസ്.സി തൊഴിലവസരങ്ങള്‍, സ്‌കോളര്‍ഷിപ്പ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.30 നും വൈകുന്നേരം നാല് മണിക്കും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും രാത്രി പത്ത് മണിക്കുമാണ് സംപ്രേഷണം. 

എസ്.എസ്.എല്‍.സി. ഒരുക്കം : വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി. ഒരുക്കം പ്രത്യേക പഠനപരമ്പര ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30-നും 7.30-നും രാത്രി ഏഴിനും 8.30-നുമാണ് സംപ്രേഷണം. ഓരോ വിഷയത്തിലും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150-ല്‍പരം അധ്യാപകര്‍ പങ്കെടുക്കും. എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ചോദ്യപ്പേപ്പര്‍ വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് എസ്.എസ്.എല്‍.സി. ഒരുക്കം നിര്‍മ്മിച്ചിരിക്കുന്നത്. വിശദ പഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്. 

അധ്യാപക നിയമനം

പട്ടികജാതി/വര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന താല്‍പര്യമുള്ള അധ്യാപകര്‍ക്ക് 2014 ഡിസംബര്‍ 30 ന് രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങളും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://www.education.kerala.gov.in/downloads2014/circular/a1-40801-2014_18-12-2014.pdf വെബ്‌സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭ്യമാണ്. 

ന്യൂമാറ്റ്‌സ് തുടര്‍ പരിശീലന ക്യാമ്പ്

എന്‍.സി.ഇ.ആര്‍.ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ന്യൂമാറ്റ്‌സ് പദ്ധതിയില്‍ കഴിഞ്ഞ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് മേഖലകളിലായാണ് ഏകദിന പരിശീലനം. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 21ന് കോഴിക്കോട് ഡയറ്റിലും (വടകര), പാലക്കാട്, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 23ന് തൃശൂര്‍ ഡയറ്റിലും (രാമവര്‍മ്മപുരം) തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 26ന് ആലപ്പുഴ ഡയറ്റിലുമാണ് (ചെങ്ങന്നൂര്‍) ക്യാമ്പ്. അന്നേദിവസം രാവിലെ ഒന്‍പത് മണിക്ക് കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം എത്തണം. ഫോണ്‍ 9496371552. 

മതപരമായ വിവേചനം

കേരള സംസ്ഥാന ന്യുനപക്ഷ കമ്മിഷന് ലഭിച്ച പരാതിയില്‍ ചില സ്കൂളുകളില്‍ മതപരമായ വിവേചനം കാട്ടുന്നതായി റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പാലക്കാട് ഡി ഡി ഇ പുറപ്പെടുവിച്ച നിര്‍ദേശം ഇവിടെ.

UDISE മായി ബന്ധപ്പെട്ട് School Level Planning

UDISE മായി ബന്ധപ്പെട്ട് School Level Planning Format  എല്ലാ സ്കൂളുകൾക്കും RMSA ഓഫീസിൽ നിന്നും E-MAILചെയ്തിട്ടുണ്ട് .  പ്രസ്തുത ഫോർമാറ്റ്‌ എത്രയും വേഗം തയ്യാറാക്കി RMSA ഓഫീസിൽ എത്തിക്കണമെന്ന് എല്ലാ   പ്രധാനാധ്യപകർക്കും നിര്‍ദേശം നല്‍കുന്നു.

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷ- 

മലയാളം പഠിചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു അനുവദിച്ചു  

ഒന്‍പതാം ക്ലാസ് വരെ പ്രത്യേക ജീവിത സാഹചര്യങ്ങളാല്‍ മലയാളം പഠിചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ്സില്‍ 2014-15 അദ്ധ്യയന വര്ഷം മാത്രം ഒന്നാം ഭാഷയുടെ ഭാഗം ഒന്നില്‍ അഡീഷനല്‍ ഇംഗ്ലീഷും ഭാഗം  രണ്ടില്‍ സ്പെഷല്‍ ഇംഗ്ലീഷും പരീക്ഷ എഴുതുവാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവായി

HBA സ്കീം പഞ്ചായത്ത് / മുന്സിപ്പാലിറ്റി സ്കൂള്‍ സ്റ്റാഫിനും അനുവദിച്ചു 

സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് / മുന്സിപ്പാലിറ്റി സ്കൂളിലെ  സ്റ്റാഫിനും ഹൌസ് ബില്‍ഡിംഗ്‌ അഡ്വാന്‍സ്‌ സ്കീം  2015-16 സാമ്പത്തിക വര്ഷം മുതല്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

Thursday 18 December 2014

ഗുരുസര്‍ഗംഅദ്ധ്യാപക കലോത്സവം

2014 ഡിസംബര്‍ 20 നു ശനിയാഴ്ച മണ്ണാര്‍ക്കാട് കെ ടി എം ഹൈ സ്കൂളില്‍വെച്ചു നടക്കുന്ന ഗുരുസര്‍ഗം അദ്ധ്യാപക കലോത്സവത്തില്‍ പങ്കെടുക്കുന്നതിന്നായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ടീച്ചേഴ്സും കലോത്സവത്തില്‍ പങ്കെടുക്കണം.

HARISREE CHILDREN'S FILM FESTIVAL

ഹരിശ്രീ കുട്ടികളുടെ ഫിലിം ഫസ്റ്റിവലിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എല്ലാ ഹൈ സ്കൂള്‍ പ്രധാനാദ്ധ്യാപകരും ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ വെബ്സൈറ്റിലൂടെ ഉടനെ പൂര്‍ത്തിയാക്കണം.

ക്ലീന്‍ ക്യാമ്പസ്‌ സേഫ് ക്യാമ്പസ്‌ പദ്ധതി

സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ മീറ്റിംഗ് ചേരണം

ജില്ലയില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ രൂപീകരിച്ചിട്ടുള്ള സ്കൂളുകളില്‍ നിര്‍ബന്ധമായും പ്രസ്തുത ഗ്രൂപ്പിന്‍റെ മീറ്റിംഗ് നടത്തണമെന്ന് ബഹു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം  ജില്ലാ കലക്റ്റര്‍ അറിയിച്ചു. ആകയാല്‍ ഇതു സംബന്ധിച്ച യോഗംചേര്‍ന്ന് അതിന്‍റെ വിശദാംശങ്ങള്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട്‌ ചെയ്യണം.

തീയതി നീട്ടി

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 600 രൂപ സൂപ്പര്‍ ഫൈനോടുകൂടി ഫീസ് അടയ്‌ക്കേണ്ട തീയതി ഡിസംബര്‍ 27 വരെ നീട്ടി. 

ഇഗ്നോ കോഴ്സ്

ഇന്ദിരാ ഗാന്ധി ാഷ്ണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകൃത ഇംഗ്ളീഷ്, ഹിന്ദി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്ററി, സോഷ്യോളജി, സോഷ്യല്‍വര്‍ക്സ്, സൈക്കോളജി, ടൂറിസം, കൊമേഴ്സ്, മാത്സ്, ബി.സി.എ, എം.സി.എ, ഇന്റഗ്രേറ്റഡ് എം.സി.എ ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ളോമ കോഴ്സുകളിലേക്കും പി.ജി.ഡിപ്ളോമ ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍, ഡിപ്ളോമ ഇന്‍ ക്രിയേറ്റീവ് റൈറ്റിങ്ങ് ഇന്‍ ഇംഗ്ളീഷ്, ഗൈഡന്‍സ്, ടീച്ചിങ്ങ് ഓഫ് ഇംഗ്ളീഷ്, ഫങ്ങ്ഷല്‍ ഇംഗ്ളീഷ്, കമ്പ്യൂട്ടിംഗ് പ്രോഗ്രാം കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പഠ സാമഗ്രികളും കൌണ്‍സലിങ് ക്ളാസുകളും സൌജ്യമാണ്. പിന്നോക്കക്കാര്‍ക്ക് ിയമാുസൃത ഫീസ് ആുകൂല്യം ലഭിക്കും. വടക്കഞ്ചേരി ആമക്കുളം സ്പെഷ്യല്‍ സ്ററഡി സെന്ററായ അക്ഷയ ഇ കേന്ദ്രത്തില്‍ സ്പോട്ട് അഡ്മിഷന്‍ ലഭിക്കും. ഫോണ്‍: 9496782819, 9496767370

വിജയശ്രീ പദ്ധതി - മാര്‍ഗ നിര്‍ദേശങ്ങള്‍

തങ്ങളുടെതല്ലാത്ത കാരണത്താല്‍ പഠനത്തിന്റെ പൊതു ധാരയില്‍നിന്നും പുറത്തുനില്‍ക്കുന്നവരെ സഹായിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി രൂപീകരിച്ച  വിജയശ്രീ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ചുവടെ:


Wednesday 17 December 2014

പൊതുപരിപാടികളില്‍ എം.പി. മാരുടെ പ്രാതിനിധ്യം ഉറപ്പാക്കണം


എല്ലാ പൊതുപരിപാടികളിലും ബന്ധപ്പെട്ട എം.പി. മാരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പാര്‍ലമെന്ററി കാര്യ വകുപ്പ് കര്‍ശ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടേയും സ്റേറ്റ് സ്കീമുകളുടേയും ഉദ്ഘാട വേളകളിലും എം.പി. മാര്‍ അംഗങ്ങളായിട്ടുളള കമ്മിറ്റികളുടെ മീറ്റിങുകളിലും കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും ബന്ധപ്പെട്ട രാജ്യസഭ, ലോകസഭ അംഗങ്ങളെ ക്ഷണിക്കണം. പ്രോട്ടോകോള്‍ പ്രകാരം എം.പി.ക്ക് ലഭിക്കേണ്ട സ്ഥാനവും പ്രാധ്യാന്യവും ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സെറ്റ് പരീക്ഷാഫലം

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനു നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഫലം http://lbskerala.co.in/set/set2013.2/index.asp, എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ആകെ 28571 പേര്‍ പരീക്ഷ എഴുതിയതില്‍ 4426 പേര്‍ വിജയിച്ചു. വിജയശതമാനം 15.49. ജയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുളള അപേക്ഷാഫോറം എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച് രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുളള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം - 33 വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560311, 312, 313. 
വിജയശ്രീ എസ് എസ് എല്‍ സി മോഡല്‍ എക്സാം 
വിജയശ്രീ എസ് എസ് എല്‍ സി മോഡല്‍ എക്സാം ഡേറ്റ അപ്‌ലോഡ്‌ സ്റ്റാറ്റസ് ഇവിടെ ക്ലിക്ക് ചെയ്തു കാണുക. ചുവന്ന മഷിയില്‍ കോഡ് രേഖപ്പെടുത്തിയ സ്കൂളുകള്‍ ഡേറ്റ ഇനിയും അപ്‌ലോഡ്‌ ചെയ്തിട്ടില്ല. ആ സ്കൂളുകള്‍ ഉടന്‍തന്നെ ഡേറ്റ അപ്‌ലോഡ്‌ ചെയ്യണം.

Tuesday 16 December 2014

വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി

ജി.എസ്.എല്‍.വി. മാര്‍ക്ക് - 3 യുടെ വിക്ഷേപണത്തോടനുബന്ധിച്ച് ഡിസംബര്‍ 17-ന് രാവിലെ ഏഴിനും വൈകുന്നേരം ഏഴിനും വിക്ടേഴ്‌സ് ചാനലില്‍ ഹ്യൂമണ്‍ സ്‌പേസ് ഫ്‌ളൈറ്റ് പ്രോജക്ട് ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന്‍ നായരുമായി പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്യും. പുന:സംപ്രേഷണം 18 ന് രാവിലെ 9.30-നും വൈകുന്നേരം 5.30-നും. 

ശ്രേഷ്ഠ മലയാളം

Scholarship Alert - The Hindu

Scholarship Alert - The Hindu

സ്കൂള്‍ സ്പോര്‍ട്സ് ഹോസ്റല്‍ തെരഞ്ഞെടുപ്പ്

സംസ്ഥാ സ്പോര്‍ട്സ് കൌണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളിലുളള സ്കൂള്‍ സ്പോര്‍ട്സ് ഹോസ്റലുകളിലേക്കും കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റലുകളിലേക്കുമുളള ജില്ലാതല തെരഞ്ഞെടുപ്പ് ഡിസംബര്‍ 23 ് രാവിലെ ഒമ്പത്ി പാലക്കാട് കോട്ടമൈതാത്ത് ടത്തും. 2014-15 അധ്യയവര്‍ഷം ഏഴ്, എട്ട് ക്ളാസുകളിലേക്ക് (മലയാളം/ഇംഗ്ളീഷ്) പ്രവേശം ടുേന്നതിുളള തെരഞ്ഞെടുപ്പില്‍ 14 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. 2001 ജുവരി ഒന്ന്ി ശേഷം ജിച്ചവരായിരിക്കണം. അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, ീന്തല്‍, ബോക്സിങ്, കബഡി, ഖൊ-ഖൊ, ജൂഡോ, ഫെന്‍സിങ്, ഗുസ്തി, തായ്ക്വാന്‍ഡോ, ആര്‍ച്ചറി, കായിങ്, കയാക്കിങ്, റോവിങ് എന്നിവയില്‍ (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) സൈക്ളിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുമാണ് തെരഞ്ഞെടുപ്പ്. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഒമ്പത്, 10 ക്ളാസുകളിലേക്ക് പ്രവേശം അുവദിക്കും. ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍ എന്നിവയില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് 160 സെന്റിമീറ്ററും ആണ്‍കുട്ടികള്‍ക്ക് 165 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ പഠിക്കുന്ന ക്ളാസ്, വയസ് തെളിയിക്കുന്ന രേഖ, ബന്ധപ്പെട്ട സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി കോട്ടമൈതാിയില്‍ എത്തിച്ചേരണമെന്ന് ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0491 2505100.

താല്‍കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2014-15 അദ്ധ്യയന വര്‍ഷം ഹൈ സ്കൂള്‍ വിഭാഗം അദ്ധ്യാപകരായി (കോര്‍ വിഷയങ്ങള്‍) സ്ഥാനക്കയറ്റം ലഭിക്കുന്നതിനു അര്‍ഹരായ പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ താല്‍കാലിക സീനിയോറിറ്റി ലിസ്റ്റ് പാലക്കാട് ഡി ഡി ഇ പ്രസിദ്ധീകരിച്ചു. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന മുന്‍വര്‍ഷത്തെ അന്തിമ സീനിയോറിറ്റി ലിസ്റ്റില്‍നിന്നും സ്ഥാനക്കയറ്റം ലഭിച്ച അദ്ധ്യാപകരെ ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റാണ് നടപ്പ് വര്ഷം താല്‍കാലിക സീനിയോറിറ്റി ലിസ്റ്റായി പ്രസിദ്ധീകരിച്ചത്. ആക്ഷേപമുള്ളവര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടുകൂടി 15/12/2014 നു മുമ്പായി ഡി ഡി ഇ ഓഫീസിലെ A1 സെക്ഷനില്‍ സമര്‍പ്പിക്കണം.

രണ്ടാം പാദ വാര്‍ഷിക പരീക്ഷ
നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ 

2014-15 വര്‍ഷത്തെ രണ്ടാം പാദ വാര്‍ഷിക പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന്നായി പാലക്കാട് ഡി ഡി ഇ പുറപ്പെടുവിച്ച ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ ഇവിടെ.