Sunday, 8 March 2015

വിക്‌ടേഴ്‌സില്‍ തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം - ലൈവ് വിത്ത് ലെസ്സന്‍സ്


വിക്‌ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വിത്ത് ലെസ്സന്‍സ് തത്സമയ ഫോണ്‍ ഇന്‍ സംശയ നിവാരണ പരിപാടി ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴ് വരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ആറു മുതല്‍ 18004259877 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സംശയ നിവാരണം നടത്താം.victersquestions@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം. സംശയങ്ങള്‍ അയയ്ക്കുന്നവരുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്താം. അതത് ദിവസം രാത്രി പത്ത് മുതല്‍ പതിനൊന്നുവരെയും അടുത്ത ദിവസം രാവിലെ ആറ് മുതല്‍ ഏഴ് വരെയും പുനഃസംപ്രേഷണം ചെയ്യും. 

Wednesday, 4 March 2015

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും

ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9-ന് ആരംഭിച്ച് 23-ന് അവസാനിക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 31-ന് ആരംഭിക്കും ഏപ്രില്‍ 13-ന് ക്യാമ്പ് സമാപിക്കും. പരീക്ഷാഫലം ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ബിശ്വാസ് മേത്ത, ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, പരീക്ഷാ ഭവന്‍ സെക്രട്ടറി എം.ഐ.സുകുമാരന്‍, ജോയിന്റ് കമ്മീഷണര്‍ എന്‍.ഐ.തങ്കമണി അദ്ധ്യാപക സംഘടനകളുടെ നേതാക്കളായ പി.ഹരിഗോവിന്ദന്‍, എ.കെ.സൈനുദ്ദീന്‍, എം.സലാഹുദ്ദീന്‍, എ.മുഹമ്മദ്, എന്‍.ശ്രീകുമാര്‍, തിലകരാജ്, ഇന്ദുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

SSLC - Live with Lessons

വിക്ടേഴ്‌സില്‍ തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം

Image result for STUDENTS PREPARING FOR SSLC EXAMINATION PHOTOS
വിക്ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വിത്ത് ലെസ്സന്‍സ് തത്‌സമയ ഫോണ്‍ ഇന്‍ സംശയ നിവാരണ പരിപാടി മാര്‍ച്ച് ഏഴിന് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴുവരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ആറുമുതല്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സംശയ നിവാരണം നടത്താം. victers questions@gmail.com എന്ന പേരില്‍ ഇ-മെയില്‍ വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം. 

അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യം മെച്ചപ്പടുത്താന്‍ ശ്രമിക്കും: അസാപ്പ് ജില്ലാ സമിതി യോഗം

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്പ്) നടപ്പാക്കുന്ന ജില്ലയിലെ 80 ഓളം വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ജപ്രതിനിധികള്‍ മുഖേന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയാണ് അസാപ്പ്. ജില്ലയിലെ പത്തോളം എയ്ഡഡ് - സര്‍ക്കാര്‍ കോളേജുകളിലും 70 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുമാണ് അസാപ്പ് നടപ്പാക്കുന്നത്. അടിസ്ഥാന സൌകര്യക്കുറവും കംപ്യൂട്ടറുകളുടെ ദൌര്‍ലഭ്യവുമാണ് മുഖ്യമായും അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ഒരു സ്കൂളില്‍ നിന്ന് പരമാവധി 25 മുതല്‍ 35 പേരടങ്ങുന്ന ബാച്ചിനെയൊണ് പരിശീലത്തിനു തിരഞ്ഞെടുക്കുന്നത്. ഇതില്‍ എ.പി.എല്‍., ജനറല്‍ വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീതം ഫീസിളവ് നല്‍കാന്‍ യോഗം തീരുമാനിച്ചു. 2012-13 വര്‍ഷത്തില്‍ ആരംഭിച്ച പരിപാടി പ്ളസ് വണ്‍ മുതലുളള കുട്ടികളെയാണ് കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷം ജില്ലയിലെ 2137 കുട്ടികള്‍ക്കാണ് അസാപ്പില്‍ പ്രവേശം ലഭിച്ചിരിക്കുന്നത്. ജില്ലാ പ്രോഗ്രാം മാനേജര്‍ സെന്തില്‍ കുമാര്‍, അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, കോ-ഓഡിറ്റേര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

എന്‍.ടി.എസ്. പരീക്ഷാഫലം

സംസ്ഥാനതല എന്‍.ടി.എസ്. പരീക്ഷാഫലം പ്രഖ്യാപിച്ചു. വെബ്‌സൈറ്റ്:http://www.scert.kerala.gov.in/images/2015/press%20release.pdf

ഓണ്‍ലൈനായി വിവരം നല്‍കണം

എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്‌കൂളുകളില്‍നിന്ന് http://www.keralapareekshabhavan.in/  വഴി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. ഓരോ വിഭാഗത്തിലും അപ്‌ലോഡ് ചെയ്ത ഗ്രേസ് മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രന്റൗട്ടും സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 12 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. എന്നാല്‍ സ്‌പോര്‍ട്‌സ് ഗെയിംസ് ഇനങ്ങളിലേത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത് അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദാംശം http://www.keralapareekshabhavan.in/ ല്‍ ലഭിക്കും. 

Tuesday, 3 March 2015

സൂര്യാഘാതം

മുന്‍കരുതല്‍ സ്വീകരിക്കണം

സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം(Sunburn). കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെവരും. തലച്ചോർ,കരൾവൃക്കകൾശ്വാസകോശംഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം. സൂര്യാഘാത ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ലഘുലേഖ ചുവടെ. ആയതിന്‍റെ പകര്‍പ്പ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എല്ലാ പ്രധാനാദ്ധ്യാപകരും സ്വീകരിക്കണം.

Incentive to Girls for Secondary Education 2014-15

പട്ടികജാതി / പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കായി 2008 -09 വര്ഷം മുതല്‍ ഭാരതസര്‍ക്കാര്‍ Incentive to Girls for Secondary Education എന്ന സ്കോളര്‍ഷിപ്പ്‌ നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2014-15 അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ / എയിഡഡ് സ്കൂളുകളില്‍ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നതും 31/3/2014 ല്‍ 16 വയസ്സ് തികയാത്തവരും അവിവാഹിതകളുമായ പെണ്‍കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചശേഷം അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥിനിയുടെയും പേരില്‍ സ്ഥിര നിക്ഷേപമായി 3000 /- രൂപ നിക്ഷേപിക്കുന്നതും 10 )o തരം വിജയിക്കുകയും 18 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് ടി തുകയോടൊപ്പം പലിശയും ചേര്‍ന്ന തുക ബാങ്കില്‍നിന്നും ലഭിക്കുന്നതുമാണ്. തുക നിക്ഷേപിക്കുന്നതിനായി കോര്‍ ബാങ്കിംഗ് സൌകര്യമുള്ള ഏതെങ്കിലും ബാങ്കില്‍ വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ബാങ്ക് അക്കൌണ്ട് എടുക്കണം. ബാങ്ക് അക്കൌണ്ട് വിവരം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും http://www.scholarship.itschool.gov.in/ എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചു അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ രേഖപ്പെടുത്തണം. മാര്‍ച്ച്‌ 4 മുതല്‍ 28 വരെ വിവരങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Sunday, 1 March 2015

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി
ഗുണമേന്മ ഉറപ്പുവരുത്തണം
 


സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം ഗുണമേന്മയുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി സംസ്ഥാന ബാലവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവിലെ  ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കുന്നതിനു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ എല്ലാ പ്രധാനാദ്ധ്യാപകരും കര്‍ശനമായി പാലിക്കേണ്ടതാണ്.

Friday, 27 February 2015

SPARK
Update Data of Employees before 31/3/2015

സ്പാര്‍ക്ക് ഡേറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 30/3/2015 വരെ ദീര്‍ഘിപ്പിച്ചു.  ഡേറ്റ എന്‍ട്രി ഉടന്‍തന്നെ പൂര്‍ത്തിയാക്കി അത് പരിശോധിക്കുന്നതിനും എല്ലാ ഫീല്‍ഡും ലോക്ക് ചെയ്യുന്നതിനും   ട്രഷറി അധികൃതര്‍ക്ക് വിവരം നല്‍കണം. ഏതെങ്കിലും ഒരു ജീവനക്കാരന്‍റെ ഡേറ്റ അപൂര്‍ണമായി വെക്കുകയാണെങ്കില്‍ DDO മാരുടെ ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയാതെ വരുന്ന തരത്തില്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ ഉടന്‍തന്നെ സജ്ജമാകും.  

പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് മാര്‍ച്ച് ഏഴുവരെ നല്‍കാം

പുതിയ അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് യഥാസമയം ചെയ്യാന്‍ കഴിയാതിരുന്ന സ്‌കൂളുകള്‍ക്ക് മാര്‍ച്ച് 7 വരെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് www.education.gov.in ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യാം.

കാലഹരണപ്പെട്ട പാഠപുസ്തകങ്ങള്‍ വില്‍ക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുളള സംസ്ഥാത്തെ വിവിധ പാഠപുസ്തക ഡിപ്പോകളില്‍ സൂക്ഷിച്ചിട്ടുളള കാലഹരണപ്പെട്ട പാഠപുസ്തകങ്ങള്‍ നപടിക്രമം പാലിച്ച് വില്‍ക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിട്ടു. മാര്‍ച്ച് 25 നകം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതാണ്. ഇത് സംബന്ധിച്ച വിശദ വിവരം ഡി.ഡി.ഇ.യുടെ സൈറ്റിലും എല്ലാ ജില്ല/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭിക്കും. വെബ് സൈറ്റ് ddepalakkad.hpage.com

Thursday, 26 February 2015

RASPBERRY PI

RASPBERRY PI ലഭിക്കുന്നതിനു അര്‍ഹതനേടിയെങ്കിലും ആയത് ഇതുവരെ സ്വീകരിക്കാന്‍ കഴിയാതെപോയ കുട്ടികള്‍   28/2/2015 ന്  11 മണിമുതല്‍ 1 മണിവരെയുള്ള സമയത്ത് it@school ജില്ലാ റിസോഴ്സ് സെന്ററില്‍ നിന്നും സ്വീകരിക്കണം.   അതിന്നായി കുട്ടികള്‍  ഐഡന്റിറ്റി കാര്‍ഡ് സഹിതം നിശ്ചിത സമയത്ത് എത്തിച്ചേര്‍ന്ന് RASPBERRY PI കൈപ്പറ്റാനുള്ള  നിര്‍ദേശം  അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ നല്‍കണം.

Wednesday, 25 February 2015

Nutrition Awareness Program

ഹൈ സ്കൂള്‍ അദ്ധ്യാപകര്‍ക്കായുള്ള ഏകദിന Nutrition Awareness Program                 26/2/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് ഹെഡ് പോസ്റ്റ്‌ ഓഫീസിനു സമീപത്തുള്ള ഹോട്ടല്‍ നളന്ദ റിച്ചില്‍ ചേരുന്നു. എല്ലാ സ്കൂളുകളിലെയും ഹെല്‍ത്ത്‌ ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപകനെ / അദ്ധ്യാപികയെ പ്രോഗ്രാമില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കാന്‍ പ്രധാനാദ്ധ്യപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. ചുവടെ ചേര്‍ത്ത സ്കൂളുകളിലെ പി ടി എ യിലെ ഒരംഗത്തെക്കൂടി പ്രോഗ്രാമില്‍ പങ്കെടുപ്പിക്കാന്‍ അതാത് പ്രധാനാദ്ധ്യപകര്‍ ശ്രദ്ധിക്കണം.
  • ജി എച്ച് എസ് കോട്ടായി
  • ജി എച്ച് എസ് പെരിങ്ങോട്ടുകുറിശ്ശി 
  • സി എഫ് ഡി എച്ച് എസ് മാത്തൂര്‍
  • എച്ച് എസ് കുത്തന്നുര്‍
  • ജി എച്ച് എസ് എരിമയൂര്‍
  • ജി എച്ച് എസ് തോലന്നുര്‍

SSLC പരീക്ഷ-
ചീഫ്, ഡെപ്യുട്ടി ചീഫ് സുപ്രണ്ട്മാരുടെ യോഗം 27/2/2015 ന്

2015  മാര്‍ച്ച്‌ SSLC പരീക്ഷയുമായി ബന്ധപ്പെട്ട് എല്ലാ ചീഫ്, ഡെപ്യുട്ടി ചീഫ് സുപ്രണ്ട്മാരുടെയും  യോഗം 27/2/2015 ന് ഉച്ചക്ക് 2 മണിക്ക് പാലക്കാട് ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു ചേരുന്നു. കൃത്യസമയത്ത് തന്നെ എല്ലാവരും പങ്കെടുക്കേണ്ടതാണ്.

Tuesday, 24 February 2015

എസ് എസ് എല്‍ സി IT പരീക്ഷാ നടത്തിപ്പ്
നിര്‍ദേശങ്ങള്‍

2015 ലെ എസ് എസ് എല്‍ സി IT പരീക്ഷക്ക്‌ ജനറല്‍ സ്കൂളില്‍ IED സ്കീമിലുള്ള visually impaired വിദ്യാര്‍ത്ഥികളോഴികെ മറ്റെല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ജനറല്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. കാഴ്ചക്കുറവുള്ള പരീക്ഷാര്‍ത്ഥികളുടെ തിയറി പരീക്ഷ ജനറല്‍ വിഭാഗത്തിനുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്ക്രയിബിന്റെ സഹായത്താലും പ്രാക്ടിക്കല്‍ പരീക്ഷ പരീക്ഷാഭവനില്‍നിന്നും നല്‍കിയിട്ടുള്ള ചോദ്യപേപ്പര്‍ ഉപയോഗിച്ച് സ്ക്രീന്‍ റീഡിംഗ് സോഫ്റ്റ്‌വെയറിന്റെ സഹായത്താലും നടത്തേണ്ടതാണ് എന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

Monday, 23 February 2015

ക്രെഡിറ്റ് കാര്‍ഡ് വിതരണം 28 ന്

പാലക്കാട് ശ്രീകൃഷ്ണപുരം സബ് ട്രഷറിയുടെ പരിധിയിലുളള എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ 2012-13 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഫെബ്രുവരി 28 ന് രാവിലെ 11 ന് ശ്രീകൃഷ്ണപുരം ഹൈസ്ക്കൂളില്‍ വിതരണം ചെയ്യുമെന്ന് അസിസ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ അറിയിച്ചു. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുളള ഡെബിറ്റ് സ്റേറ്റ്മെന്റ്, അക്വിറ്റന്‍സ്, ട്രഷറി ബില്‍ ബുക്ക് എന്നിവ സഹിതം പ്രധാധ്യാപകര്‍ വിതരണസ്ഥലത്ത് ഹാജരാകണം.

ആര്‍.എം.എസ്.എ പുസ്തകമേള ഫെബ്രുവരി 25 നും 26 നും

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ(ആര്‍.എം.എസ്.എ) നേതൃേത്വത്തില്‍ ഫെബ്രുവരി 25,26 തിയ്യതികളില്‍ പാലക്കാട് ബി.ഇ.എം ഹയര്‍സെക്കന്ററി സ്കൂളില്‍ ജില്ലാതല പുസ്തകമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. 25-ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.എന്‍ കണ്ടമുത്തന്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ സമിതി, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ മലയാള പുസ്തകങ്ങള്‍ക്ക് 40 ശതമാനവും ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്ക് 25 ശതമാനവും ഡിസ്ക്കൌണ്ട് ലഭിക്കും. കേരളത്തിലെ എല്ലാ പ്രസാധകരും പുസ്തകോത്സവത്തില്‍ പങ്കാളികളാകും. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മേളയോടുബന്ധിച്ച് സര്‍ഗാത്മക രചാക്യാമ്പ്, സര്‍ഗ്ഗസംവാദം, കവിയരങ്ങ്, കഥയരങ്ങ്, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ചിത്രങ്ങള്‍, പെയ്ന്റിംഗ് എന്നിവയുടെ പ്രദര്‍ശനം എന്നിവ നടക്കും.കുട്ടികളിലെ സര്‍ഗ്ഗ വാസന പരിപോഷിപ്പിച്ച് ഗുണിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് ആര്‍.എം.എസ് എ പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആര്‍.എം.എസ്.എയുടെ 22 സ്കൂളുകള്‍ ഉണ്ട്. പാലക്കാട് മുിസിപ്പാലിറ്റി ചെയര്‍മാന്‍ പി.വി രാജേഷ് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനാവും. മുണ്ടൂര്‍ സേതുമാധവന്‍ മാസ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ ഇസ്ഹാഖ്, വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി അശോക് കുമാര്‍, പാലക്കാട് മുിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, കൌണ്‍സിലര്‍ സാജോ ജോണ്‍, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജലക്ഷ്മി, എസ്.എസ്.എ. ഡി.പി.ഒ ഐ.പി ശോഭ, പാലക്കാട് എ.ഇ.ഒ സി.വിജയന്‍, ലൈബ്രറി കൌണ്‍സിലര്‍ സെക്രട്ടറി കാസിം മാസ്റര്‍, ബി.ഇ.എം.എച്ച് എസ്.എസ് പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍ സ്വാഗതവും ബി.ഇ.എം.എച്ച്.എസ്.എസ് പ്രധാദ്ധ്യാപകന്‍ മുരളി ഡെന്നീസ് നന്ദിയും പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേബറില്‍ നടന്ന പത്രസമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി അശോക് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ഹീഫ, ആര്‍.എം.എസ് അസി.പ്രോജക്ട് ഓഫീസര്‍ കെ.പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.